അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടകീഴില്‍ അണിനിരത്തികൊണ്ട് അഭിമാനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് മുന്നേറുന്ന ഫോമയുടെ 2020 -2022 പ്രവര്‍ത്തനവര്‍ഷത്തെ ഭരണസമിതി വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ജോമോന് കുളപ്പുരക്കല്‍ മത്സരിക്കുന്നു. ഫോമയുടെ പിറവി മുതല്‍ ഫോമയെന്ന സംഘടനയോടൊപ്പം മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമാണ് ജോമോന്.
രണ്ടര പതിറ്റാണ്ടായി അമേരിക്കയിലുടനീളം സാമൂഹിക-സാംസ്കാരിക -കലാ രംഗങ്ങളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള്ള ജോമോന് ഫോമയുടെ എല്ലാ റീജിയനുകളിലും വിപുലമായ ഒരു സൗഹൃദവലയം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍
ഈ സൗഹൃദവലയം നല്കിയ പിന്തുണയില്‍ വിജയങ്ങള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്.ഫോമയുടെ റീജണല്‍ വൈസ് പ്രസിഡന്റ്, ഫോമ നാഷണല്‍ കമ്മറ്റി മെമ്പര്‍, നാഷണല്‍ താലന്ത് മത്സരത്തിന്റെ കണ്‍വീനര്‍, സെന്‍ട്രല്‍ ഫ്ളോറിഡ മലയാളി അസ്സോസിയേഷന് വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങി ഒട്ടനവധി നേതൃസ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുളള്ള ഇദ്ദേഹം റ്റാമ്പ നാടകവേദിയുടെ സംവിധായകനും മുഖ്യ നടനുമാണ്. നിരവധി ചലച്ചിത്ര- മിമിക്രി-നാടക കലാകാരന്മാരെ അമേരിക്കയില്‍ എത്തിച്ച വിവിധ പ്രോഗ്രാമുകളുടെ സ്പോണ്സര് കൂടിയാണ്.
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ സംഘടനയുടെ ചട്ടക്കൂട്ടില്‍ ഒരു എളിയ പ്രവര്‍ത്തകനായി ഒതുങ്ങി നിന്ന് ,ഫോമയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആല്മാര്ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് ജോമോന് പറഞ്ഞു . ഫോമയിലെ പ്രബുദ്ധരായ സുഹൃത്തുക്കള്‍ മുന്‍കാലങ്ങളില്‍ നല്കിയ പിന്തുണ ഒരിക്കല്‍ക്കൂടി നല്‍കണമെന്നും, പ്രതിഫലമായി സംഘടനയോടും നിങ്ങളോടും എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,