Image

തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയതും കൊന്നതുമെല്ലാം വെറും ഒരുമണിക്കൂറു കൊണ്ട്

Published on 30 November, 2019
തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയതും കൊന്നതുമെല്ലാം വെറും ഒരുമണിക്കൂറു കൊണ്ട്

ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയതും കൊന്നതുമെല്ലാം ഒരു മണിക്കൂറിനുള്ളിലെന്ന് പോലീസ്. 20വയസ്സുകാരായ മൂന്നുപേരെയും 26കാരനായ ഒരാളെയുമാണ് സംഭവത്തില്‍ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് അരീഫ്, ജൊള്ളുശിവ, ജൊള്ളുനവീന്‍, ചിന്തകുണ്ട ചിന്ന കേശവലു എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. നാലുപേരും നാരായണ്‍ പേട്ട് സ്വദേശികളാണ്. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പെണ്‍കുട്ടിയെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതിനെ വേണ്ടത്ര ജാഗ്രതയോടെ കാണാതെ അന്വേഷണം മന്ദഗതിയിലായത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. 


Join WhatsApp News
Sudhir Panikkaveetil 2019-11-30 20:42:29
ശ്രീമാൻ അയ്യപ്പൻറെ  ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ 
കേരളത്തിൽ ഗുണ്ടകൾ ഇറങ്ങുന്നുന്ന. പാവം 
സഹോദരിമാരുടെ മാനം കാക്കാൻ ആരുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക