തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ ഒന്ന് മുതല്‍ ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഹെല്‍മെറ്റ് ധരിക്കാതെ ആരെങ്കിലും ഇരുചക്രവാഹനത്തിന്റെ പിന്നിലിരിക്കുന്നത് കണ്ടാല്‍ ആദ്യ തവണ താക്കീത് നല്കി വിട്ടയക്കും. എന്നാല്‍ രണ്ടാം തവണ പിഴയുണ്ടാകും. അഞ്ഞൂറ് രൂപയാണ് പിഴത്തുക.
ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഹെല്‍മെറ്റ് ചലഞ്ച് എന്ന ഹാഷ്ടാഗുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. 'നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഹെല്‍മെറ്റ് ധരിച്ചു കൊണ്ട് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ അയച്ചു തരൂ.. മികച്ച ചിത്രങ്ങള്‍ ഞങ്ങള്‍ ഈ പേജില്‍ പോസ്റ്റ് ചെയ്യുന്നതാണ്.'എന്നാണ് ഔദ്യോഗിക പേജില്‍ കുറിച്ചിരി്ക്കുന്നത്.
നാം രണ്ട് നമുക്ക് രണ്ട് എന്ന വാചകത്തിന് പുതിയൊരു നിര്‍വ്വചനം കൂടി നല്‍കിയിരിക്കുകയാണ് കേരള പോലീസ്. നമുക്ക് രണ്ട് ഹെല്‍മെറ്റ് എന്നാണ് കേരള പോലീസിന്റെ കണ്ടുപിടുത്തം. ചിത്രങ്ങള്‍, വിവരങ്ങള്‍ സഹിതം സുാെര.ുീഹ@സലൃമഹമ.ഴീ്.ശി എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കാനും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.