Image

മിസ്‌ ഇന്ത്യ വാഷിംഗ്‌ടണ്‍ കിരീടം ചൂടി ആന്‍സി ഫിലിപ്പ്‌

Published on 12 December, 2019
മിസ്‌ ഇന്ത്യ വാഷിംഗ്‌ടണ്‍ കിരീടം ചൂടി  ആന്‍സി ഫിലിപ്പ്‌
'മിസ് ഇന്ത്യ വാഷിംഗ്ടണ്‍' ആയി ആന്‍സി ഫിലിപ്പ് കിരീടം ചൂടി. ഇത് രണ്ടാമതു തവണ ആണ് ഒരു മലയാളിക്ക് ഈ ബഹുമതി ലഭിക്കുന്നത്

ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്റെയും ജാന്‍സി ലൂക്കോസിന്റെയും ഏക മകളായ ആന്‍സി ചെന്നൈ വില്ലിവക്കത്താണ് വളര്‍ന്നത്.

വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന 'റാവിഷിംഗ് വുമണ്‍' എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന മത്സരമാണ് മിസ് ഇന്ത്യ വാഷിംഗ്ടണ്‍.

മഞ്ജുഷ നടരാജന്‍, സുരഭി സോനാലി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.

2014 -ലെ മത്സരത്തില്‍ ഫോമാ നേതാവും എഴുത്തുകാരിയുമായ ഏഞ്ചല ഗോരാഫി കിരീടം ചൂടി.

ചെന്നൈ ജസി മോസസ് ഗേള്‍സ് സ്‌കൂളില്‍ പഠിച്ച ആന്‍സി 2012 ല്‍ തമിഴ്നാട് സംസ്ഥാന സിലബസില്‍ പ്ലസ്ടു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. അണ്ണാ സര്‍വകലാശാലയിലെ പഠനശേഷം സ്‌കോളര്‍ഷിപ്പോടെ യു.എസില്‍ ബിരുദാനന്തരപഠനം പൂര്‍ത്തിയാക്കി.

ഇപ്പോള്‍ വാഷിങ്ടണില്‍ മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്ന ആന്‍സി സ്ത്രീകള്‍ക്കായി നേതൃത്വ പരിശീലന പരിപാടി നടത്തുന്നുണ്ട്.

ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറി (ഐസിഎഫ്) ജീവനക്കാരിയാണ് ജാന്‍സി. റെജിയും ഇതേ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക