Image

കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചില്‍ ക്രിസ്മസ്-പുതുവത്സാരാഘോഷങ്ങള്‍ ജനുവരി 4 ന്

Published on 13 December, 2019
 കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചില്‍ ക്രിസ്മസ്-പുതുവത്സാരാഘോഷങ്ങള്‍ ജനുവരി 4 ന്

കോര്‍ക്ക്: സീറോ-മലബാര്‍ ചര്‍ച്ചിന്റെ ഇടവക ദിനവും ക്രിസ്മസ്-പുതുവത്സാരാഘോഷങ്ങളും 2020 ജനുവരി 4 ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞു 2 ന് സെന്റ് ഫിന്‍ബാര്‍സ് ജിഎ എ ഹാളിലാണ് ആഘോഷപരിപാടികള്‍.

കുട്ടികളും, യുവജനങ്ങളും മുതിര്‍ന്നവരും ഒന്നിച്ചു അണിനിരക്കുന്ന സംഗീത പരിപാടികളും നൃത്ത-നൃത്യങ്ങളും ഈ വര്‍ഷത്തെ പരിപാടികളുടെ മാറ്റു വര്‍ധിപ്പിക്കും.

വൈകുന്നേരം 5നു ചേരുന്ന പൊതുസമ്മേളനം കോര്‍ക്ക് ആന്‍ഡ് റോസ് രൂപത ബിഷപ് ഫിന്‍ടണ്‍ ഗവിനും ബിഷപ് ജോണ്‍ ബക്ലി യും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.സമ്മേളനത്തില്‍ വിവിധ വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ച സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ജൂണിയര്‍ സെര്‍ട്, ലീവിംഗ് സെര്‍ട് പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുമുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വികാരി ഫാ. സിബി അറക്കലിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ സണ്ണി ജോസഫ്, ഡിനോ ജോര്‍ജ് എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക