Image

ശവം (കവിത: നിഥുല മാണി)

Published on 05 January, 2020
ശവം (കവിത: നിഥുല മാണി)
അരികത്തണഞ്ഞല്ലോ നീ
മാറുമെന്‍  വേദന ഇത്തരുണം
മൊഴിഞ്ഞു   സ്‌മേരനായി
ചിരിക്കണോ,   കരയണോന്നറിയാതെ;

നീര്‍മണി കാഴ്ച  മറയ്ക്കവെ,
രക്തബന്ധങ്ങള്‍   ചാരത്തിരിക്കെ,
അഴലലി ഞ്ഞൊരാ  സ്വനമത്‌കേള്‍ക്കെ ,
പൊട്ടിക്കരയാതെ   ഒഴിഞ്ഞൂ ഞാന്‍; 

ശീഘ്രം തേടി  തിരഞ്ഞു വന്നിവിടം
വീണ്ടുമാമിഴികള്‍;അറിഞ്ഞീലെന്നാല്‍   !!
സ്‌നേഹക്കടലാം  താതവാത്സല്യം
മിഴികളില്‍ തുളുമ്പി തെല്ലിടെ;
തിടുക്കത്തില്‍ ഒളിപ്പിച്ചു ഞാനും !
വ്യഥ ഒരു സ്മിതത്തിലായ് !

 പിന്നറിഞ്ഞു, മൃതിയായൊരു വാര്‍ത്തയും!
കേള്‍ക്കരുതെന്നാശിച്ചതെന്നുമെന്നാല്‍
ജീവനാം പ്രാണന്‍ പോയെന്നുവോ
മിന്നലായി പിണഞ്ഞിറങ്ങി ആത്മാവിലെന്നാല്‍
വേദന തിന്നില്ലാന്നൊരാശ്വാസവും
വ്യഥയേതുമില്ലാതെ പ്രജ്ഞയറ്റു കിടക്കയല്ലോ!

ഈ   മുഖം ഓര്‍മ്മയായ് ഇനിമേലില്‍!
പുഴുഞ്ഞുളക്കും ശവം  ഇനിമേലില്‍;
സൗരഭ്യം പൂശും  നരനുടെ അന്ത്യം;
വയ്യല്ലോ തടയണമെന്നാകിലും

മുടിയില്‍ തലോടവേ,അറിഞ്ഞു  ഞാന്‍;
തന്നുത്തുറഞ്ഞ  ശരീരമതില്‍
പരിചിതസ്പര്‍ശമായ് അതുമാത്രം
എന്നെ തേടിയ നയനമീമണ്ണിതില്‍ !
കണ്ണുകള്‍നിറഞ്ഞൊഴുകിയെന്നാല്‍
ആ മിഴികള്‍  തേടി വന്നതില്ല!

നക്ഷത്രങ്ങളില്‍ തിരഞ്ഞു  ഞാന്‍!
ഈയന്‍പാറ്റയിലോ പൂവിലോ 
ആത്മാവെങ്ങെവിടെ അറിവില്ലല്ലോ  !
അതീന്ദ്രിയനല്ലയെന്നുത്തിരിച്ചറിവൂ
എങ്കിലും  പരതി തിരയുന്നു ഞാന്‍
കണ്ടില്ലെന്നാല്‍ എവിടെയും…!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക