ലണ്ടന്‍: ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (ELMA) പതിനൊന്നാമത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ നയന മനോഹരമായ വര്‍ണ കാഴ്ചകള്‍ കൊണ്ട് അവിസ്മരണീയമാക്കി.
ജനുവരി 11 ന് ഡഗനത്തിലെ ഫാന്‍ഷോ ഹാളില്‍ പ്രസിഡന്റ് ലൂക്കോസ് അലക്‌സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡോ. പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ജോമോന്‍ മാത്യു സ്വാഗതം ആശംസിച്ചു. സെക്രട്ടറി സാജന്‍ പടിക്യമാലിന്റെ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി ജോസഫ് കൊച്ചു പുരക്കല്‍ (പ്രസിഡന്റ്), സബിത് പിള്ള (വൈസ് പ്രസിഡന്റ്), ജിജി മാത്യു നെടുവേലില്‍ (സെക്രട്ടറി), ജോമോന്‍ മാത്യു (ജോയിന്റ് സെക്രട്ടറി),
ഷിനോ കുര്യാക്കോസ് (ട്രഷറര്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി ലൂക്കോസ് അലക്‌സ്, സാജന്‍ പടിക്യമാലില്‍ എന്നിവരേയും വനിത പ്രതിനിധികളായി റാണി രാജേഷ് ,
സിനി ജിബി എന്നിവരേയും യൂത്ത് കോഓര്‍ഡിനേറ്റര്‍ ആയി ജാന്‍ സിറിയക്ക് എന്നിവരേയും യുക്മ പ്രതിനിധികളായി സാജന്‍ പടിക്യമാലില്‍, ലൂക്കോസ് അലക്‌സ്, ജിജി മാത്യു നെടുവേലില്‍ എന്നിവരേയും തെരഞ്ഞെടുത്തു.
തുടര്‍ന്നു എല്‍മയുടെ കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.
അവതാരകരായി എത്തിയ കരോളിനും ഷിയോണയും പരിപാടികള്‍ നിയന്ത്രിച്ചു.
ആഘോഷ പരിപാടികളുടെ വിജയത്തിനായി ലൂക്കോസിനോടൊപ്പം ജോസഫ് കൊച്ചുപുരയ്ക്കല്‍ സജി ഉതുപ്പ്, ഷിന്റോ കെ ജോണ്‍, ജിജി മാത്യു ,ജോമോന്‍ മാത്യു, സാജന്‍, ഷിനോ, കരോളിന്‍ ബെനോയ്, ഷിയോണ ലൂക്കോസ്, ജാന്‍ സിറിയക്ക്, ജിന്‍സ്റ്റി ജിബി എന്നിവരും നേതൃത്വം നല്‍കി. ക്രിസ്മസ് ഡിന്നറോടുകൂടി പരിപാടികള്‍ അവസാനിച്ചു.