Image

കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങണമെന്ന ആഹ്വാനവുമായി ഇന്‍ഫാം ദേശീയ സമ്മേളനം സമാപിച്ചു

ഫാ. ആന്റണി കൊഴുവനാല്‍ Published on 18 January, 2020
കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങണമെന്ന  ആഹ്വാനവുമായി ഇന്‍ഫാം ദേശീയ സമ്മേളനം സമാപിച്ചു
കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ സംരക്ഷണത്തിനും കാര്‍ഷികമേഖലയുടെ നിലനില്‍പിനുമായി കര്‍ഷകരും കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളും രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി സഹകരിച്ചും സംഘടിച്ചും നീങ്ങണമെന്ന് ആഹ്വാനവുമായി ഇന്‍ഫാം ദേശീയ സമ്മേളനം സമാപിച്ചു.

ഇന്‍ഫാം ദേശീയ സമ്മേളനവും കര്‍ഷകമഹാറാലിയും ചരിത്രവിജയമാക്കിത്തീര്‍ത്ത ഇന്‍ഫാം സംസ്ഥാന സമിതിയേയും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല, കട്ടപ്പന താലൂക്ക്, ഗ്രാമ സമിതികളെയും സംഘാടകരേയും  ദേശീയ സമിതി അഭിനന്ദിച്ചു. ദേശീയസമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അവതരിപ്പിച്ച ഇന്‍ഫാം-അധ്വാനവര്‍ഗ്ഗ അവകാശ കരടുരേഖയെ ആസ്പദമാക്കി വിവിധ തലങ്ങളില്‍ കാര്‍ഷികമേഖലയിലെ വിദഗ്ദ്ധരേയും ഇതര കര്‍ഷകസംഘടനാനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് കര്‍ഷകപഠനശിബിരങ്ങള്‍ സംഘടിപ്പിക്കും. 

കാര്‍ഷികപ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് സഹായമേകുന്നതിനോടൊപ്പം കര്‍ഷക സംയുക്ത പോരാട്ടങ്ങള്‍ക്ക് ഇന്‍ഫാം നേതൃത്വം നല്‍കും. വിവിധ സംസ്ഥാനങ്ങളിലെ ഇന്‍ഫാം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കി ഗ്രാമസമിതികള്‍ മുതല്‍ ദേശീയതലംവരെ സംഘടനാസംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുവാനുള്ള കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുവാന്‍ ദേശീയസമിതി തീരുമാനിച്ചു. 

കാര്‍ഷികവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവിധ കര്‍ഷകസംഘടനകളുടെയും സമ്മേളനം വിളിച്ചുചേര്‍ക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചിരിക്കുന്ന കര്‍ഷകപ്രക്ഷോഭങ്ങള്‍ ഇന്‍ഫാം ദേശീയസമ്മേളനത്തോടെ സംഘടിതരൂപം കൈവരിച്ചിരിക്കുന്നുവെന്നും തുടര്‍നടപടികള്‍ക്കും സംസ്ഥാനതല ഏകോപനത്തിനും ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകസമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും ദേശീയ സമിതി അറിയിച്ചു. 
ഫോട്ടോ അടിക്കുറിപ്പ്-ഇന്‍ഫാം ദേശീയ സമ്മേളനത്തോടനത്തില്‍ ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അവതരിപ്പിച്ച അധ്വാനവര്‍ഗ്ഗ അവകാശരേഖ മാര്‍ മാത്യു അറയ്ക്കല്‍ പ്രകാശനം ചെയ്യുന്നു. ദേശീയ സെക്രട്ടറി ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പള്ളി,  കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ പ്രസിഡന്റ് അഡ്വ.എബ്രാഹം മാത്യു പന്തിരുവേലി, ദേശീയ പ്രസിഡന്റ് പി.സി.സിറിയക് ഐഎഎസ്, ദേശീയ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍, ദേശീയ വൈസ് ചെയര്‍മാന്‍ കെ.മൈതീന്‍ ഹാജി, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, കോതമംഗലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് പറയിടം, ഇന്‍ഫാം എറണാകുളം കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ.പോള്‍ ചെറുപള്ളി ഫാ.ജിന്‍സ് കിഴക്കേല്‍ തുടങ്ങിയവര്‍ സമീപം. 


ഫാ. ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം


കര്‍ഷകാഭിമുഖ്യമുള്ള പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങണമെന്ന  ആഹ്വാനവുമായി ഇന്‍ഫാം ദേശീയ സമ്മേളനം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക