കുവൈത്ത്: 2018 ലെ പ്രളയത്തില്‍ സ്വന്തം വീട് നഷ്ടപെട്ട പാലക്കാട് നെന്മാറ അയിലൂര്‍ പഞ്ചായത്തിലെ വേലായുധന് മകള്‍ കനകത്തിനും കുടുംബത്തിനുമായി പാലക്കാട് പ്രവാസി അസോസിയേഷന് ഓഫ് കുവൈറ്റ് (പല്‍പക്) നിര്‍മിച്ചു നല്കിയ പല്‍പക് സ്നേഹഭവനത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും ജനുവരി 18 നു പാലക്കാട് ജില്ലയിലെ അയിലൂരില്‍ നടന്നു.
പല്‍പക് സ്നേഹഭവനത്തിന്റെ ഉദ്ഘാടനം രമ്യ ഹരിദാസ് എംപി നിര്‍വഹിച്ചു. . ചടങ്ങില്‍ നെന്മാറ എംഎല്‍എ കെ.ബാബു താക്കേല്‍ദാനം നിര്‍വഹിച്ചു.പല്‍പക് പ്രസിഡന്റ് പി. എന്‍. കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പല്‍പക് ചാരിറ്റി സെക്രട്ടറി സക്കീര്‍ ഹുസൈന് സ്വാഗതവും അയിലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.സുകുമാരന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.എം.ഷാജഹാന്, അനിത, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ഗോപാലകൃഷ്ണന്, കെ.ജി. എല്‍ദോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പല്‍പക് മുന്‍ അംഗം പ്രദീപ് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍