Image

ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ റാംപ്‌ വാക്ക്‌ ചെയ്‌ത്‌ രാഹുല്‍ ഈശ്വര്‍

Published on 21 January, 2020
ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ റാംപ്‌ വാക്ക്‌ ചെയ്‌ത്‌ രാഹുല്‍ ഈശ്വര്‍

കൊച്ചി: കൊച്ചിയില്‍ വെച്ച്‌ നടന്ന ഇന്ത്യന്‍ ഫാഷന്‍ ലീഗില്‍ റാംപ്‌ വാക്ക്‌ ചെയ്‌ത്‌ രാഹുല്‍ ഈശ്വര്‍. എത്തിനിക്ക്‌ വസ്‌ത്രത്തിലാണ്‌ രാഹുല്‍ റാംപില്‍ തിളങ്ങി നിന്നത്‌. 

ആനയുടെ ചിത്രം പ്രിന്റ്‌ ചെയ്‌തിരുന്ന വെള്ള കുര്‍ത്തയാണ്‌ രാഹുല്‍ ധരിച്ചത്‌. ചിത്രം രാഹുല്‍ ഈശ്വര്‍ തന്നെ തന്റെ ട്വിറ്ററില്‍ പങ്കുവെയ്‌ക്കുകയായിരുന്നു.

എന്നാല്‍ ചിത്രത്തിന്‌ താഴെ നിരവധി പേര്‍ രാഹുലിനെ വിമര്‍ശിച്ചു കൊണ്ടു രംഗത്ത്‌ എത്തി. 'ഇതൊക്കെ നമ്മുടെ സംസ്‌കാരത്തിന്‌ ചേര്‍ന്നത്‌ ആണോ ജി' എന്നായിരുന്നു ചിലരുടെ കമന്റ്‌. മിസിസ്‌ കേരളയുടെ ജഡ്‌ജ്‌ കൂടിയായിരുന്നു രാഹുല്‍ ഈശ്വര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക