Image

യുഎഇ കോടതിവിധി ഇന്ത്യയില്‍ നടപ്പാക്കാം; വിധി വന്നശേഷം ഒളിച്ചോടിയവര്‍ കുടുങ്ങും

Published on 21 January, 2020
യുഎഇ കോടതിവിധി ഇന്ത്യയില്‍ നടപ്പാക്കാം; വിധി വന്നശേഷം ഒളിച്ചോടിയവര്‍ കുടുങ്ങും
 യുഎഇയിലെ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ മുഖേന നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതുപ്രകാരം യുഎഇയിലെ വിവിധ കേസുകളില്‍പെട്ട് ഇന്ത്യയില്‍ കഴിയുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട ജില്ലാ കോടതി മുഖേന നടപടി സ്വീകരിക്കാന്‍ സാധിക്കും.

യുഎഇയും ഇന്ത്യയും തമ്മില്‍ 1999ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം സിവില്‍, കൊമേഴ്‌സ്യല്‍ കാര്യങ്ങളിലുള്ള വിധിന്യായം ഇന്ത്യയില്‍ നടപ്പാക്കുന്നതിന് ധാരണയായിരുന്നു. ഈ ഉടമ്പടി കഴിഞ്ഞ 18ന് ഗസറ്റില്‍ വിജ്ഞാപനം നടത്തുകയായിരുന്നു. യുഎഇയിലെ ഏതൊക്കെ കോടതികളുടെ വിധികളാണ് ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും നിയമ മന്ത്രാലയം 18ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. അതേസമയം, ഉടമ്പടി പ്രകാരമുള്ള നടപടിക്രമങ്ങള്‍ 2000ല്‍ തന്നെ യുഎഇയില്‍ പൂര്‍ത്തിയാക്കിയിരുന്നു.

കേസില്‍ വിധി വന്ന ശേഷം മുങ്ങുന്നവര്‍ക്കെതിരെയുള്ള വിധി നടപ്പാക്കാന്‍ പുതിയ തീരുമാനമനുസരിച്ചു സാധിക്കും. അതേസമയം, യുഎഇയില്‍നിന്ന് വായ്പയോ മറ്റോ എടുത്ത് ഇവിടെ കേസ് തുടങ്ങുന്നതിന് മുന്‍പ് രാജ്യം വിട്ട് പോയവര്‍ക്ക് എതിരായി വിധി നടപ്പാക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടാകും. 

യുഎഇയിലെ എല്‍എല്‍സി കമ്പനി പാപ്പരായാല്‍ അതിന്റെ മാനേജര്‍ക്കെതിരെ ഇന്ത്യയിലെ കോടതിയില്‍ വിധി നടപ്പാക്കാന്‍ സാധ്യമല്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക