ഫൊക്കാന ജനറല്‍ ബോഡി മാര്‍ച്ച് 7ന്ശനിയാഴ്ച ന്യൂ യോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍
ടോമി കോക്കാട്ട്, ഫൊക്കാന ജനറല്‍ സെക്രട്ടറിPublished on 15 February, 2020
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഒരു ഇടക്കാല ജനറല്‍ ബോഡി മീറ്റിങ്ങ് മാര്‍ച്ച് 7ന് ശനിയാഴ്ച രണ്ട് മണി മുതല്‍ ന്യൂ യോര്‍ക്കിലെ ഫ്ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്റ്ററില്‍ കൂടുന്നതാണ് .
(26 N Tyson Ave, Floral Park, NY 11001 )
എല്ലാ അംഗ സംഘടനകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഏതെങ്കിലും അസോസിയേഷന് നോട്ടീസ് കിട്ടിയിട്ടില്ലങ്കില്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ചു ജനറല്‍ ബോഡിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
പ്രസ്തുത മീറ്റിങ്ങില്‍ എല്ലാ അംഗ സംഘടനകളുടെ പ്രസിഡന്റുമാര്‍, മുന്‍ (തൊട്ടു മുന്‍ വര്‍ഷം) പ്രസിഡന്റ്, പ്രതിനിധികള്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, റീജണല്‍ വൈസ് പ്രസിഡന്റുമാര്‍, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ പകെടുക്കുന്നതാണ്. കഴിഞ്ഞ തവണ കൂടിയ ജനറല്‍ ബോഡി കോറം ഇല്ലാതെ പിരിച്ചു വിട്ടതിനാല്‍ അതെ അജണ്ടയുമായാണ് ഈ മീറ്റിങ്ങ് കൂടുന്നത്.
ഈ ജനറല്‍ ബോഡി ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തുനതിനോടോപ്പം ഫൊക്കാന ബൈ ലോക്ക് കാലാനുസ്രതമായ മാറ്റങ്ങള്‍ വരുത്തുന്നത്തിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കും. ഫൊക്കാനയുടെ ഭാവി പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുകയും, കണ്‍വന്‍ഷന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുന്നതിനു നയം രൂപീകരിക്കുകയും ചെയ്യും
ഈ ഇടക്കാല ജനറല്‍ ബോഡി മീറ്റിംഗിലേക്കു എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും സ്വാഗതം ചെയുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേഴ്സ് , റീജിണല്‍ വൈസ് പ്രസിഡന്റ്മാര്‍, കമ്മിറ്റി മെംബേര്‍സ്, ട്രസ്ട്രീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല