Image

ലോകത്തെ സുരക്ഷയേറിയ കാറുകളിലൊന്ന്: ഇന്ത്യയിലും ട്രംപിന്റെ യാത്ര ഈ ബീസ്റ്റിലാണ്

Published on 22 February, 2020
ലോകത്തെ സുരക്ഷയേറിയ കാറുകളിലൊന്ന്: ഇന്ത്യയിലും ട്രംപിന്റെ യാത്ര ഈ ബീസ്റ്റിലാണ്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വാഹനമാണ് കാഡിലാക് വണ്‍ ലിമോസിന്‍ കാര്‍. അത്യാധുനിക സംവിധാനങ്ങളുള്ള ഈ ലിമോസിന്‍ 'ബീസ്റ്റ്' എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും സുരക്ഷയേറിയ ാഹനങ്ങളിലൊന്നാണിത്. ഏത് ആക്രമണത്തില്‍നിന്നും ട്രംപിന് പഴുതടച്ച 
സുരക്ഷയൊരുക്കാന്‍ കാഡിലാക് വണിന് സാധിക്കും.  അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന ട്രംപ് ഇവിടെയും കാഡിലാക് വണിലാണ് യാത്ര ചെയ്യുക. 

ഫെബ്രുവരി 24നാണ് ട്രംപും ഭാര്യം മെലേനിയ ട്രംപും ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ബീസ്റ്റിനെ ട്രംപിന്റെ സുരക്ഷാ സേന എയര്‍ ഫോഴ്സ് വിമാനത്തില്‍ കഴിഞ്ഞ ദിവസം തന്നെ ആഗ്ര വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ട്രംപ് എത്തുന്നതിന് മുമ്പെ കാഡിലാക് വണ്‍ പരീക്ഷണ ഓട്ടവും നടത്തും.

ട്രംപ് പ്രസിഡന്റായ ശേഷം പ്രത്യേകം നിര്‍മാണം പൂര്‍ത്തിയാക്കിയ 2018 ലിമോസിന്‍ മോഡലാണിത്. വെറുമൊരു കാറല്ല. ഒരു യുദ്ധസന്നാഹം തന്നെയുള്ള അത്യാധുനിക ടാങ്കറിന് സമാനമാണ് കാഡിലാക് വണ്‍. അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസിനാണ് കാറിന്റെ പൂര്‍ണമായ മേല്‍നോട്ടം. കാറിന്റെ ഭാരം മാത്രം 6.4 ടണ്‍ വരും. ബോഡിയുടെ ദൃഢത ഇതില്‍നിന്ന് തന്നെ വായിച്ചെടുക്കാം.

ബോംബാക്രമണങ്ങള്‍ക്ക് പോലും ഈ വാഹനത്തില്‍ ചെറുതായൊരു പോറല്‍ ഏല്‍പ്പിക്കാനാകില്ല. ലിമോസിന്റെ വാതിലുകളും ജാലകങ്ങളും ബുള്ളറ്റ് പ്രുഫാണ്, ഇവ കെമിക്കല്‍ അറ്റാക്കിനെയും ചെറുക്കും. വാതിലുകള്‍ക്ക് മാത്രം ബോയിങ് 747 ജെറ്റുകള്‍ക്കളിലെതിന് സമാനമായി എട്ട് ഇഞ്ചാണ് കനം. അഞ്ച് ഇഞ്ച് കനത്തിലാണ് ബോഡി. ഡ്യുവല്‍ ഹര്‍ഡ് സ്റ്റീല്‍, അലൂമിനിയം, ടൈറ്റാനിയം, സെറാമിക് എന്നിവ ചേര്‍ന്നാണ് ബോഡിക്ക് സുരക്ഷയൊരുക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക