അഹ്മദാബാദ് : സബര്‍മതി ആശ്രമത്തില്‍ ഊഷ്മള സ്വീകരണമാണ് ട്രംപിനും മെലാനിയ ട്രംപിനും ലഭിച്ചത്. സന്ദര്‍ശക പുസ്തകത്തില്‍ 'വിസ്മയകരമായ സന്ദര്‍ശനം' എന്നാണ് യു എസ് പ്രസിഡന്റ് കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മഹാനായ സുഹൃത്ത്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
'എന്റെ മഹാനായ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് - ഈ വിസ്മയകരമായ സന്ദര്‍ശനത്തിന് നന്ദി' - യു എസ് പ്രസിഡന്റ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശ പുസ്തകത്തില്‍ കുറിച്ചു.
ട്രംപ് ആശ്രമത്തില്‍ എത്തുന്നതിന് 10 മിനിറ്റ് മുമ്ബ് മാത്രമാണ് അദ്ദേഹം സബര്‍മതി ആശ്രമം സന്ദര്‍ശിക്കുമെന്നതില്‍ അന്തിമ തീരുമാനത്തില്‍ എത്തിയത്