Image

കോവിഡ്-19: ഒമാനില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം

Published on 18 March, 2020
 കോവിഡ്-19: ഒമാനില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം


മസ്‌കറ്റ്: കൊറോണയെ നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം. പൊതുഗതാഗത സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് പുതിയ നിയന്ത്രണങ്ങള്‍.

ടാക്‌സികളില്‍ യാത്രക്കാരുടെ എണ്ണം ഡ്രൈവര്‍ ഉള്‍പ്പെടെ നാലായി പരിമിതപ്പെടുത്തി. ബസുകളില്‍ ഓരോ യാത്രക്കാരനും ഇടയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കണം. ഫെറികള്‍, സ്വകാര്യ വാഹനങ്ങള്‍, നിര്‍മാണ സൈറ്റുകളിലെ വാഹനങ്ങള്‍, മറ്റു ഗതാഗത സൗകര്യങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്.

പൊതുഗതാഗതം നടത്തുന്ന വാഹനങ്ങള്‍ ട്രിപ്പ് ആരംഭിക്കുന്നതിനു മുന്പും ശേഷവും കഴുകി വൃത്തിയാക്കണം. എല്ലാ വാഹനങ്ങളിലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍ബന്ധമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക