മറയുന്ന ഭൂമി (ദീപ ബിബീഷ് നായര്‍)
SAHITHYAM
24-Mar-2020
ദീപ ബിബീഷ് നായര്‍
SAHITHYAM
24-Mar-2020
ദീപ ബിബീഷ് നായര്‍

ആസന്നമരണമകക്കണ്ണില്‍ കണ്ടവള്‍
അമ്പരന്നൊരുവേളയെന്നാകിലും
അതിജീവനപ്പാച്ചിലിലുരുകിയെരിഞ്ഞതാ
അരുതേയെന്നലറുന്നതറിയുന്നുവോ?
ഗ്രാമമാം പിന്നാമ്പുറങ്ങള്‍ മറയുന്നു
ഗ്രാമഭംഗിയാം ഹരിതയും മങ്ങീടുന്നു
ജൈവബന്ധമാം കണ്ണികള്‍ മുറിയുന്നനുദിനം
ജീവവംശത്തിന്‍ നാശവുമരികിലെന്നോ?

ശിഥിലമാകുന്നു തോടുകള്‍ കൈവരികള്‍
മരുഭൂമിപോലുരുകുന്നവളാര്‍ദ്രയായ്
നാടിന്റെ മാറാപ്പുമാലയായ് കണ്ടൊരാ
നടവരമ്പുമാ പാടവും മറയുന്നുവോ?
തനുവരണ്ടുണങ്ങുന്ന ഭൂമിയില്‍
തണലായില്ലൊരാ തണ്ണീര്‍ത്തടങ്ങളും
താളവുമോളവുമില്ലാത്ത പുഴകളും
തരിശു ഭൂമിയും പതിവുകാഴ്ചകള്‍
കാടും മരതകപ്പച്ചപ്പിന്‍ ശോഭയും
കാറ്റിന്‍ വേഗത്തിലഗ്‌നിവിഴുങ്ങുന്നുവോ?
അജ്ഞതയേറി നാം ചെയ്യുന്നു പാതകം
അവശേഷിക്കില്ലിനി അവനിതന്‍ ശോഭയും
വശ്യസൗന്ദര്യമായ് വാസന്ത കുസുമങ്ങള്‍
വീഥിയോരങ്ങളില്‍ വിടരട്ടെയിനിയും
വേണമിനിയുമീ വാനവും ഭൂമിയും
വീണ്ടെടുക്കാനായിട്ടൊത്തു ചേരാം.........
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments