Image

തുമ്പിയുടെ ആത്മാവ്; കവിത: നീത ജോസ്

Published on 30 March, 2020
തുമ്പിയുടെ ആത്മാവ്; കവിത: നീത ജോസ്
സംശയിക്കേണ്ട,
ഇതൊരു ചത്ത തുമ്പിയാണ്.
ഇതിന്റെ ചിറകുകളുടെ അനക്കം
നിന്റെ മുറിയിൽ കറങ്ങുന്ന
ഫാൻ ഓഫാകുന്നതു വരെ.
രാവിലെ മുറി വൃത്തിയാക്കാൻ വന്നവൾ
ഉറുമ്പുകൾ കടിച്ചു തൂങ്ങിയ തുമ്പിക്കോലം
അടിച്ചുവാരിയിലേറ്റി കൊണ്ടുപോയി.
അതിനുമെത്രയോ മുന്നേ 
കൊഴിഞ്ഞു വീണ രണ്ടു ചിറകുകൾ 
രാത്രിയുടെ മറവിൽ 
കട്ടിലിനടിയിലേക്ക്
രേഖകൾ കൈവശമില്ലാത്ത 
അഭയാർത്ഥികളായി 
പലായനം ചെയ്തു കഴിഞ്ഞിരുന്നു. 
തുമ്പിയുടെ ആത്മാവൊരിക്കലും
നിന്നെ വിട്ടു പോകുന്നതല്ല.
തീർച്ച.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക