ലോക്ക്ഡൗണിനിടയില്‍ അന്തരിച്ച പ്രിയ മാധ്യപ്രവര്ത്തകന്െ്റ വീട്ടിലെത്തി മക്കള്‍ സെല്വന് വിജയ് സേതുപതി. ചെന്നൈയില്‍ പോരൂരില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് നെല്ലായി ഭാരതിയുടെ വീട്ടിലാണ് താരം എത്തിയത്. പൊതു ദര്‍ശനത്തിന് വെച്ച മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹത്തിന്‍െ്റ ഭാര്യക്ക് പണവും കൈമാറിയാണ് താരം മടങ്ങിയത്.
അന്തരിച്ച നെല്ലായി ഭാരതി പ്രശസ്ത സിനിമാ മാധ്യമപ്രവര്‍ത്തകനാണ്. മരണാനന്തര ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ച് പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്തിച്ചേരാന്‍ പറ്റാതിരുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു.