ന്യൂഡല്‍ഹി: രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗം തുടരുന്നു. വരും ദിവസങ്ങളില്‍ വിദര്‍ഭ. മധ്യപ്രദേശ്. ഗുജറാത്ത് മേഖലകളില്‍ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേക്ക് ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഛഢിഗഢ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഹരിയാണ, ഡല്‍ഹി. രാജസ്ഥാന്, മധ്യപ്രദേശ്. തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച ഉഷ്ണതരംഗം രൂക്ഷമായി അനുഭവപ്പെട്ടതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.