ഗാന്ധിനഗര്‍: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവ് ഷാനി മന്‍സിലില്‍ എം.എ.അബ്ദുള്‍ സാലി (65) മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് മരിച്ചത്.
ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ തീവ്രപരിചരണവിഭാഗത്തില്‍ 40 ദിവസമായി ചികിത്സയിലായിരുന്നു. ജൂണ്‍ ഒന്നിനാണ് വീട്ടില്‍ വെച്ച് അബ്ദുള്‍ സാലിയും ഭാര്യ ഷീബയും ക്രൂരമായ ആക്രമണത്തിനിരയായത്. തലയ്ക്കടിേയറ്റും ഷോക്കേല്പ്പിച്ചുമുള്ള ആക്രമണത്തില്‍
ഷീബ അന്നുതന്നെ മരിച്ചു. കേസില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ(23) അറസ്റ്റ് ചെയ്തിരുന്നു. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യം.