Image

ഒമാനില്‍ പുതിയ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന, 2164 പേര്‍ക്ക് രോഗം

Published on 13 July, 2020
ഒമാനില്‍ പുതിയ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന, 2164 പേര്‍ക്ക് രോഗം
മസ്കറ്റ്: ഒമാനില്‍ 2164 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. ഇതോടെ ഒമാനിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 58,179 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 259 ആയി.

തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 1,572 പേരും സ്വദേശികളാണ്. 592 പ്രവാസികള്‍ക്കും ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം, 1,159 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് ഭേദമായി. ഇതോടെ രാജ്യത്ത് കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 37,257 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 6,173 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 2, 44, 787 പേര്‍ക്കാണ് കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുള്ളത്. പുതിയതായി 67 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. രാജ്യത്ത് 519 കോവിഡ് രോഗികളാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ 146 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക