ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുന്നു. നിലവില്‍ 13,605,768 ആണ് രോഗികള്‍. 584,092 പേര് മരണമടഞ്ഞു. 7,956,981 പേര് രോഗമുക്തരായപ്പോള്‍, 5,064,695 പേര് ചികിത്സയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു ലക്ഷത്തോളം പേര് രോഗികളായി. 4000 ഓളം പേര് മരണമടഞ്ഞു. അമേരിക്കയില്‍ 3,592,189 (+47,112) പേര് രോഗികളും 139,727 (+584) പേര് മരിക്കുകയും ചെയ്തു. ബ്രസീലില്‍ 1,939,167 (+7,963 പേര് രോഗികളായപ്പോള്‍ 74,445 (+183) പേര് മരണമടഞ്ഞു. ഇന്ത്യയില്‍ 970,169 ആണ് ആകെ രോഗബാധിതര്‍. ഇന്നു മാത്രം 32,682 പേര്. ആകെ 24,929 പേര് മരണമടഞ്ഞു. ഇന്നു മാത്രം 614 പേര്.
റഷ്യയില്‍ 746,369 പേര് രോഗികളായി.(+6,422) ആകെ11,770 (+156) പേര് മരണമടഞ്ഞു. പെറുവില്‍ 333,867 ആണ് രോഗബാധിതര്‍. 12,229 പേര് മരണമടഞ്ഞിട്ടുണ്ട്. 321,205 ആണ് ചിലിയിലെ രോഗബാധിതര്‍. (+1,712) ആകെ 7,186 (+117) പേര് മരണമടഞ്ഞു. രോഗികളുടെ എണ്ണത്തില്‍ മെക്സിക്കോ ഏഴാമതെത്തി. 311,486 (+7,051) ആണ് രോഗികള്‍. 36,327 (+836 ) പേര് ഇതുവരെ മരണമടഞ്ഞു. എ
ദക്ഷിണാഫ്രിക്കയില്‍ രോഗികള്‍ കുതിച്ചുയരുന്നതാണ് പുതിയ ട്രെന്‍ഡ്. ഇവിടെ ഇതുവരെ 311,049 (+12,757) പേര് രോഗികളായി. 4,453 (+107) പേര് മരണമടഞ്ഞു. അമേരിക്കയും ഇന്ത്യയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ആഫ്രിക്കയിലാണ്.
സ്പെയിനില്‍ 304,574 (+875) ആണ് രോഗബാധിതര്‍. 28,413 (+4) പേര് മരണമടഞ്ഞു. യു.കെയില്‍ ഇത് യഥാക്രമം 291,911 (+538), 45,053 (+85 ) എന്നിങ്ങനെയാണ്