കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഈ സമയത്ത് തനിക്കെതിരേ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
`ഇപ്പോള്‍ അച്ഛന്‍ ആശുപത്രിയിലല്ലേ, ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്, എന്നായിരുന്നു പാറൂള്‍ കൗശിക് എന്ന യുവതിയുടെ ചോദ്യം. ഉടന്‍ തന്നെ അഭിഷേകിന്റെ മറുപടിയും എത്തി. `ഞങ്ങള്‍ഒരുമിച്ചു ഭക്ഷണം കഴിക്കുകയാണ് എന്നായിരുന്നു അഭിഷേകിന്റെ മറുപടി.
`` പെട്ടെന്നു സുഖം പ്രാപിക്കട്ടെ സര്‍, എല്ലാവര്‍ക്കും ഇങ്ങനെ കിടന്നു കഴിക്കാനുള്ള ഭാഗ്യം ഉണ്ടാകില്ല,' എന്ന കമന്റുമായി യുവതി വീണ്ടുമെത്തി.
` ഞങ്ങളുടേത് പോലൊരു സാഹചര്യം നിങ്ങള്‍ക്കുണ്ടാവരുതെന്ന പ്രാര്‍ത്ഥിക്കാം. സുരക്ഷിതരായിരിക്കൂ, നിങ്ങളുടെ ആശംസകള്‍ക്ക് നന്ദിയുണ്ട് മാഡം. '' എന്നാണ് അഭിഷേക് ഇതിനു മറുപടി നല്‍കിയത്.