Image

പീഡനക്കേസ്: വൈദികന് വിലക്ക് ഏര്‍പ്പെടുത്തിയതായി ഭദ്രാസനാധിപന്‍

Published on 10 August, 2020
പീഡനക്കേസ്: വൈദികന് വിലക്ക് ഏര്‍പ്പെടുത്തിയതായി ഭദ്രാസനാധിപന്‍
കമ്പളക്കാട് : യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികനെ പള്ളി വികാരി സ്ഥാനത്ത് നിന്നും പൗരോഹിത്യ ശുശ്രൂഷകളില്‍ നിന്നും വിലക്കി. കമ്മന സെന്റ് ജോര്‍ജ് താബോര്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരിയായിരുന്ന ബത്തേരി താളൂര്‍ സ്വദേശി ഫാ. ബാബു വര്‍ഗീസ് പൂക്കോട്ടിലിനെ(37) ആണ് ബത്തേരി ഭദ്രാസനാധിപന്‍ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് വിലക്കിയത്. 

ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ, കുടുംബ വഴക്ക് കൗണ്‍സലിങ്ങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് വൈദികന്‍ അറസ്റ്റിലായത്. സഭയിലെ ഒരു ദേവാലയങ്ങളിലും ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പാടില്ലെന്നും വൈദികന്‍ നടത്തുന്ന ഡീ-അഡിക്ഷന്‍ സെന്ററിന് സഭയുമായോ ഭദ്രാസനവുമായോ ഒരു ബന്ധവുമില്ലെന്നും മെത്രാപ്പൊലീത്ത അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക