Image

മോദിയുടെ പിറന്നാള്‍: രാജ്യത്ത് ഒരാഴ്ച സേവന പരിപാടികള്‍

Published on 18 September, 2020
മോദിയുടെ പിറന്നാള്‍: രാജ്യത്ത് ഒരാഴ്ച സേവന പരിപാടികള്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70ാം പിറന്നാള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ രാജ്യമെമ്പാടും ഒരാഴ്ച നീളുന്ന സേവന പരിപാടികള്‍ക്ക് (സേവാ സപ്താഹം) തുടക്കമിട്ട് ആഘോഷിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പതിവ് ആഘോഷങ്ങള്‍ ഇല്ലായിരുന്നു.

എല്ലാ സംസ്ഥാനത്തെയും 70 താലൂക്കുകളിലെ ശാരീരിക വെല്ലുവിളി നേരിടുന്ന 70 പേര്‍ക്ക് സഹായമെത്തിക്കുക, ഓരോ ബ്ലോക്കിലെയും 70 പേര്‍ക്ക് കണ്ണട നല്‍കുക, 70 സ്ഥാപനങ്ങള്‍ ശുചീകരിക്കുക, മരുന്നു വിതരണം, രക്തദാനം തുടങ്ങിയ പരിപാടികളാണ് നടത്തിയത്.

മോദിയുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം ഡല്‍ഹിയില്‍ ആരംഭിച്ചു. സൂറത്തില്‍ 70,000 വൃക്ഷത്തൈകള്‍ നട്ടാണ് ജന്മദിനാഘോഷം. സേവാ സപ്താഹ് ഞായറാഴ്ച വരെ നീളും. ബി.ജെ.പി. പ്രവര്‍ത്തകര്‍ കോയമ്പത്തൂരിലെ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ 70 കിലോ ലഡു വിതരണം ചെയ്തു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി, അമിത്ഷായും രാജ്‌നാഥ് സിംഗും അടക്കമുള്ള മന്ത്രിമാര്‍, എം.പിമാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഢ, ലതാ മങ്കേഷ്കര്‍, കങ്കണ റണൗട്ട്, മോഹന്‍ലാല്‍, സുരേഷ്‌ഗോപി , ഉണ്ണിമുകുന്ദന്‍ , രജനികാന്ത് തുടങ്ങി നിരവധി പേര്‍ മോദിക്ക് ആശംസ നേര്‍ന്നു.

'പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകള്‍' എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. 'ജന്മദിനാശംസകള്‍ നേരുന്നു സര്‍. ആയുരാരോഗ്യവും എല്ലാവിധ സന്തോഷങ്ങളും നേരുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക