Image

ഫോമാ നാടകമേള: നാടകരംഗം ഉണരുന്നു, ഫോമ മാതൃകയാവുന്നു

Published on 19 September, 2020
ഫോമാ നാടകമേള: നാടകരംഗം ഉണരുന്നു,  ഫോമ മാതൃകയാവുന്നു
ലോക് ഡൗൺ കാലത്ത് ഫോമ നാഷണൽ കമ്മറ്റി അംഗവും കേരളത്തിലെയും അമേരിക്കൻ മലയാളി സമൂഹത്തിലേയും നാടക സംവിധായകനും നടനുമായ പൗലോസ് കുയിലാടൻ്റെ ആശയത്തിൽ നിന്നും രൂപം കൊണ്ട ഫോമ വെർച്ച്വൽ നാടക പുരസ്കാര ജേതാക്കളെ സെപ്റ്റംബർ 20ന് പ്രഖ്യാപിക്കും. ചരിത്രത്തിലാദ്യമായാണ് ഓൺലൈൻ സംവിധാനത്തിലൂടെ ഒരു നാടക മത്സരം ലോകത്തു തന്നെ നടക്കുന്നതെന്ന് പറയാം. വിശേഷിച്ച് സാമൂഹ്യ അകലം പാലിക്കുന്ന ഈ കൊറോണക്കാലത്ത്.അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ നാടക മേള നാടകമെന്ന തനത് കലയ്ക്ക് ഒരു പിന്തുണയും മറ്റുള്ള സംഘടനകൾക്ക് ഒരു മാളികയുമാണന്ന് നാടകമേള നാഷണൽ കോ-ഓർഡിനേറ്റർ പൗലോസ് കുയിലാടൻ പറഞ്ഞു.
" ഫോമയുടെ നേതൃത്വത്തിൽ ഈ നാടക മത്സരം നടക്കുമ്പോൾ അതിയായ സന്തോഷമുണ്ട്.  അഭിനയകലയുടെ അടിസ്ഥാനം നാടകമാണ്. നാടകം മനസിലില്ലാത്ത മനുഷ്യനില്ല. മനുഷ്യൻ ലോകത്തിൻ്റെ ഏത് ഭാഗത്തു പോയാലും നാടകം അവൻ്റെ മനസിൻ്റെ കോണിൽ പച്ച പിടിച്ച് കിടക്കും. ഒരു ചെറിയ സ്പാർക്ക് മതി അത് ഉണരാൻ. കോവിഡ് കാലത്ത് വീട്ടിൽ അകപ്പെട്ടു പോയ കലാകാരൻമാർക്ക് ഒരു പ്രചോദനം എന്ന നിലയിലാണ്  നാടകമേ ഇ എന്ന ആശയത്തിന് തുടക്കം." മനുഷ്യനും അദൃശ്യനായ കൊറോണയും " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മത്സരത്തിൽ ഇതിനോടകം പതിമൂന്ന് എൻട്രികൾ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചു കഴിഞ്ഞു. പ്രശസ്ത നടനും, എഴുത്തുകാരനുമായ തമ്പി ആൻ്റണിയുടെ നേതൃത്വത്തിലുള്ള പ്രീ ജഡ്ജിംഗ് പാനൽ കൂടാതെ കേരളത്തിലെ പ്രഗത്ഭരായ നാടകാചാര്യന്മാർ നടത്തുന്ന വിലയിരുത്തലുകൾ സെപ്റ്റംബർ 20ന് മുൻപ് പൂർത്തിയാകും. ഈ നാടക മേളയ്ക്ക് അമേരിക്കൻ മലയാളികളിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് പ്രത്യേകം നന്ദി" അറിയിക്കുന്നുന്നതായി ഫോമ നാടക മേള നാഷണൽ കോ-ഓർഡിനേറ്റർ, പൗലോസ് കുയിലാടൻ, കൺവീനർ നെവിൻ ജോസും അറിയിച്ചു. സൂം മീറ്റിംഗിലൂടെ സെപ്റ്റംബർ 20 ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ പിന്നണി ഗായകൻ ഫ്രാങ്കോക്ക് ടെ നേതൃത്വത്തിൽ നടക്കുന്ന കലാ സന്ധ്യയിൽ ഡോ. പൂജ പ്രേം ,ഡോ.ചന്ദ്രബോസ് ,ബ്ലസ്സൺ ഫിലിപ്പ് കലാഭവൻ ജയൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ നാടക  മേളയ്ക്ക് കൊഴുപ്പുകൂട്ടും.

പതിനാറ് നാടകങ്ങൾ ആണ് മത്സരത്തിന് ലഭിച്ചത്   കാത്തിരിപ്പിനൊടുവില്‍ - സൈജന്‍ കനിയോടിയില്‍ (ഗ്രേറ്റ് ലേക്ക് റീജിയന്‍),ക്വാറന്റൈന്‍- സണ്ണി കല്ലൂപ്പാറ (എമ്പയര്‍ റീജിയന്‍),മുഖം മൂടി - ജോജോ വാത്യേലില്‍ (സണ്‍ഷൈന്‍ റീജിയന്‍),. രണ്ടു മുഖങ്ങള്‍ -  ജേക്കബ് പൗലോസ്  (ക്യാപിറ്റല്‍ റീജിയന്‍),ഞാന്‍ ഒരു കഥ പറയട്ടെ - ജോജി വര്‍ഗീസ് (എമ്പയര്‍ റീജിയന്‍),നാട്ടു വര്‍ത്തമാനം -  ബാബു ദേവസ്യ (സണ്‍ഷൈന്‍ റീജിയന്‍) കനല്‍  - ഡോ. ജില്‍സി ഡിന്‍സ് (വെസ്റ്റേണ്‍ റീജിയന്‍), കാണാതെ വിശ്വസിക്കുന്നവര്‍ - ബിജു തൈച്ചിറ (അറ്റ്‌ലാര്‍ജ് റീജിയന്‍ ) നന്മ നിറഞ്ഞ ഔസേപ്പച്ചന്‍ - ജിജോ ചിറയില്‍ (സണ്‍ഷൈന്‍ റീജിയന്‍)നമുക്കൊക്കെ എന്ത് ഓണം -  ആല്‍വിന്‍ ജിജു (സണ്‍ഷൈന്‍ റീജിയന്‍) മൂന്നാം കണ്ണ് -  സജി സെബാസ്റ്റ്യന്‍ (സണ്‍ഷൈന്‍ റീജിയന്‍),   ദി പ്രൊഡിഗല്‍ സണ്‍ -സണ്ണി കല്ലൂപ്പാറ (എമ്പയര്‍ റീജിയന്‍) ബ്ലാക്ക് ആന്‍ഡ് വൈറ്റ് -സലിം (സതേണ്‍ റീജിയന്‍). ഇവ കൂടാതെ മൂന്നു നാടകങ്ങൾ കൂടി ലഭിച്ചിട്ടുണ്ട് .

പത്ത് മിനിട്ട് ദൈര്‍ഘ്യത്തില്‍ ഒറ്റ സ്റ്റാറ്റിക് ഫോണില്‍ ഷൂട്ട് ചെയ്ത നാടകങ്ങള്‍ തമ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രീ ജഡ്ജിംഗ് പാനല്‍ പാനലില്‍ പ്രഗത്ഭരായ കൊച്ചിന്‍ ഷാജി, മിത്രസ് രാജന്‍, ചാക്കോച്ചന്‍ ജോസഫ് എന്നീ  വിദഗ്ദ്ധ സമിതി പരിശോധിച്ചു കഴിഞ്ഞ ശേഷം  തെരഞ്ഞെടുക്കുന്ന നാടകങ്ങളുടെ അവസാന  വിധികര്‍ത്താക്കള്‍ കേരളത്തിലെ മികച്ച നാടകാചാര്യന്മാരാണ് .ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്ന നാടകങ്ങള്‍ക്ക് കാഷ് പ്രൈസ്  നല്‍കും.മികച്ച നാടകത്തിനുള്ള ഒന്നാം സമ്മാനമായ 750 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സിജില്‍ പാലയ്ക്കലോടി, രണ്ടാം സമ്മാനമായ 500 ഡോളര്‍  അനിയന്‍ ജോര്‍ജ്, മൂന്നാം സമ്മാനം 300 ഡോളര്‍ തോമസ് ടി. ഉമ്മന്‍. കൂടാതെ മികച്ച നടന്‍ 150 ഡോളര്‍ ടി. ഉണ്ണികൃഷ്ണന്‍, മികച്ച നടി 150 ഡോളര്‍ വില്‍സണ്‍ ഉഴത്തില്‍, ബെസ്റ്റ് ഡയറക്ടര്‍ 150 ഡോളര്‍ ജിബി എം. തോമസ്, ബെസ്റ്റ് സ്ക്രിപ്റ്റ് 150 ഡോളര്‍ ജോസ് മണക്കാട്ട്, പ്ലാക്കുകള്‍, ട്രോഫികള്‍  ബിജു ആന്റണി എന്നിവരും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു.

‘ഞാൻ നാടകപ്രവർത്തകൻ ആണെ’ന്ന് തോപ്പിൽ ഭാസി പറഞ്ഞതുപോലെ പറയാനുള്ള തന്റേടം ഇന്ന് ആർക്കുമില്ല .പക്ഷെ അമേരിക്കൻ മലയാളികൾ എല്ലാ കേരളീയ കലകൾക്കും ,നാടകങ്ങൾക്കും ഒരു പുതിയ മാനം നൽകുവാനും ഒരു പുതിയ നാടക സംസ്കാരം വളർത്തിയെടുക്കുവാനും ശ്രമിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഫോമാ നാടക മേള  .സാധിച്ചാൽ അടുത്ത വര്ഷം മുതൽ ലോകം മുഴുവനുള്ള മലയാളി നാടക പ്രേമികളെ സംഘടിപ്പിച്ചുകൊണ്ട് വെർച്വൽ നാടകമേള സംഘടിപ്പിക്കണം എന്നാണ് ആഗ്രഹം . പൗലോസ് കുയിലാടൻ പറഞ്ഞു

എന്നെ സംബന്ധിച്ച് അമേരിക്കയിലെ ജീവിത തിരക്കിനിടയിൽ നാടകത്തിനു വേണ്ടി കുറച്ചു നാളുകൾ മാറ്റിവച്ചു എന്നോടൊപ്പം കൂടിയ എന്റെ സുഹൃത്തുക്കൾ അവരെയൊക്ക നാടകത്തിന്റെ സജീവ ഭാഗമാക്കണം .നാടകവും അഭിനയവും മലയായികളുടെ സാമൂഹിക ജീവിതത്തെ പണ്ടേക്കു പണ്ടേ സ്വാധീനിച്ച ഒരു മാധ്യമമാണ് .അതുകൊണ്ടു തന്നെ മനുഷ്യൻ ഉള്ള കാലത്തോളം നാടകവും ഉണ്ടാകും .പക്ഷെ ഇന്ന് കേരളത്തിൽ നാടകത്തിന്റെ അവസ്ഥ മോശമാണെന്നു പറയേണ്ടി വരുന്നതിൽ വിഷമമുണ്ട് .അതിനു മാറ്റം വരണം .നാടക കലാകാരന്മാർ പലരും ഈ ലോക് ഡൗൺ കാലത്തും ഇപ്പോഴും പട്ടിണിയിലാണ് .അവരെയൊക്കെ സംരക്ഷിക്കാൻ സർക്കാരുകൾക്ക് കഴിയണം . എന്തെങ്കിലും അവർക്കായും ചെയ്യുവാൻ സാധിക്കുന്ന തരത്തിൽ അമേരിക്കയിലെ കലാകാരന്മാരുടെ കൂട്ടായ്‍മയെ വളർത്തിയെടുക്കുവാനായുമാണ് തന്റെ ശ്രമം എന്ന് അദ്ദേഹം പറഞ്ഞു .സെപ്റ്റംബർ ഇരുപതിന്‌ നടക്കുന്ന നാടകമേളയ്ക്ക് കെരള സംഗീത നാടക അക്കാദമി ചെയർ പേഴ്സൺ കെ.പി എ.സി ലളിത ,ചലച്ചിത്ര സംവിധായകൻ ശിവപ്രസാദ് ,നാടകങ്ങളിലൂടെ സിനിമയുടെ ഭാഗമായ ജോയ് മാത്യു ,ഹരീഷ് പേരടി,സായികുമാർ ,ഷമ്മിതിലകൻ തുടങ്ങിയവരെല്ലാം ഈ നാടകമേളയ്ക്ക് ആശംസകളുമായി എത്തിയിരുന്നു .ചുരുങ്ങിയ സമയം കൊണ്ട് വളരെ ശ്രദ്ധ നേടുന്ന തരത്തിൽ നാടകമേള സംഘടിപ്പിക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പൗലോസ് കുയിലിടാനും നെവിൻ  ജോസും.
ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയോടെയൊപ്പം നാടക മേളയുടെ സാങ്കേതിക കൈകാര്യം ചെയ്യാന്‍ സെന്‍സ് കുര്യന്‍ (ടെക്‌സസ്), ജിജോ ചിറയില്‍ (ഫ്‌ളോറിഡ) എന്നിവരും ഒപ്പമുണ്ട്.നാടകമേള അവാർഡ് പ്രഖ്യാപന ചടങ്ങിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക പൗലോസ് കുയിലാടന്‍ (4074620713), നെവിന്‍ ജോസ് (352346 0312)
ഫോമാ നാടകമേള: നാടകരംഗം ഉണരുന്നു,  ഫോമ മാതൃകയാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക