Image

വിവാദങ്ങളില്ലാതെ, സേവനരംഗത്ത് മുന്നണി പോരാളി: ജോസ് മണക്കാട്ട് ഫോമാ ജോ. സെക്രട്ടറി സ്ഥാനത്തേക്ക്

Published on 21 September, 2020
വിവാദങ്ങളില്ലാതെ, സേവനരംഗത്ത് മുന്നണി പോരാളി: ജോസ് മണക്കാട്ട് ഫോമാ ജോ. സെക്രട്ടറി സ്ഥാനത്തേക്ക്
ഫോമാ ഇലക്ഷനില്‍ ഇത്തവണ ഏറ്റവും ജനപിന്തുണയുള്ള സ്ഥാനാര്‍ഥികളില്‍ ഒരാളാണ്ജോ. സെക്രട്ടറിയായി മല്‍സരിക്കുന്ന ജോസ് മണക്കാട്ട്. അത് വോട്ടുകളുടെ എണ്ണത്തില്‍ പ്രതിഫലിക്കുമെന്നു പൊതുവെ കരുതുന്നു.

വിവാദങ്ങളോ ഒച്ചപ്പാടോ ഇല്ലാതെ ഏവരുമായും സൗഹ്രുദപൂര്‍വം ഒത്തു പോകുന്നു എന്നതാണു ജോസ് മണക്കാട്ടിന്റെ പ്രത്യേകത. അതിനാല്‍ എതിരഭിപ്രായങ്ങളും ഉയരുന്നില്ല. ഇത്തരം പ്രവര്‍ത്തന ശൈലി ഫോമക്കു മുതല്ക്കൂട്ടാകുമെന്ന് തീര്‍ച്ച.

ഫോമയില്‍ കൂടുതല്‍ ജനപങ്കാളിത്തമുണ്ടാകണമെന്ന്ജോസ് മണക്കാട്ട് അഭിപ്രായപ്പെടുന്നു. അടുത്ത രണ്ടു വര്‍ഷക്കാലം നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും പുരോഗമനത്തിനും വേണ്ടിയും അതോടൊപ്പം ഏതൊരു അടിയന്തര ഘട്ടത്തിലും അവരിലൊരാളായി നിന്നുകൊണ്ട് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കുന്നതിനുവേണ്ടിയാണ് മുന്നോട്ടു വന്നിരിക്കുന്നത്.

ചിക്കാഗോ മലയാളി അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണയോടുകൂടിയാണ്ഈ യുവ സാരഥി ഫോമയുടെ അമരത്തേക്ക് കടന്നു വരുന്നത്. ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജോസ് മണക്കാട്ടിന്ഐക്യകണ്ഠേന പിന്തുണ പ്രഖ്യാപിച്ചു.

വര്‍ഷങ്ങളായി ഫോമയുടെ സജീവ പ്രവര്‍ത്തകനാണ് ജോസ് മണക്കാട്ട്. കൂടാതെ ഷിക്കാഗോയിലെ കലാ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിദ്ധ്യം കൂടിയാണ്.

ഫോമാ 2018 ചിക്കാഗോ കണ്‍വന്‍ഷന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍കൂടിയായിരുന്നു ജോസ് മണക്കാട് . തന്നെ ഏല്‍പ്പിക്കുന്ന ദൗത്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കുവാന്‍ ശ്രമിക്കുന്നു. പരിപൂര്‍ണ്ണ വിജയം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഫോമയുടെആത്യന്തിക ലക്ഷ്യമായ മനുഷ്യന്റെ ജീവിത നന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് ജോസ് മണക്കാടിന്റെ യാത്ര.

ജോ. സെക്രട്ടറിയായി തന്നെ തെരഞ്ഞെടുത്താല്‍ രണ്ടു വര്‍ഷക്കാലം മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുകയും എല്ലാ അംഗ സംഘടങ്ങളുമായും കൂടുതല്‍ ബന്ധം സ്ഥാപിക്കുകയും ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ജോസ് മണക്കാട്ട്വാഗ്ദാനം ചെയ്യുന്നു.

'കൊറോണയുടെ ആരംഭ ഘട്ടത്തില്‍ വളരെ ശക്തമായിരുന്നു ഞാന്‍ താമസിക്കുന്ന ഷിക്കാഗോ നഗരം. ഇപ്പോള്‍ പഴയ സ്ഥിതിയിലേക്ക് പതുക്കെ വന്നുകൊണ്ടിരിക്കുന്നു. സാമൂഹിക അകലം പാലിച്ചും, മാസ്‌ക് ധരിച്ചും, കൈകള്‍ കഴുകി ശുചിയാക്കിയും, വലിയ കൂട്ടായ്മകള്‍ ഒഴിവാക്കിയും മുന്‍കരുതലുകള്‍ എടുക്കുന്നു,' ജോസ് മണക്കാട്ട് പറഞ്ഞു

ഇലക്ഷന്‍ പ്രചാരണംനല്ല രീതിയില്‍നടത്തുന്നു. ഇതിനോടകം എല്ലാ ഫോമാ പ്രതിനിധികളേയും മത്സര വിവരം അറിയിച്ചിരുന്നു. അവരെല്ലാം അതിനു നല്ല പ്രതികരണമാണ് നല്‍കിയത്.

എന്റെ വിദ്യാഭ്യാസ യോഗ്യത മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ആണ്. സോഷ്യല്‍ വര്‍ക്ക്എന്റെ രക്തത്തിലും അലിഞ്ഞുചോര്‍ന്നിരിക്കുന്നു.കഴിഞ്ഞ പത്തുവര്‍ഷമായി ചിക്കാഗോയില്‍ മലയാളി സമൂഹത്തിന്റെ ഏതൊരു അടിയന്തര ഘട്ടത്തിലും സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിച്ചുവരുന്നു-പ്രവര്‍ത്തനങ്ങളെപറ്റി ജോസ് പറഞ്ഞു

ഇല്ലിനോയി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍ സര്‍വീസില്‍ ജോലി. ഭാര്യ ലിന്‍സി ഫെഡറല്‍ ഹോസ്പിറ്റലില്‍ നഴ്സായി സേവനം അനുഷ്ഠിക്കുന്നു. മക്കള്‍: ആഞ്ജലീന, ഇസബെല്ല, സാറാ.

ഈ വരുന്ന 25-ന് നടക്കുന്ന ഫോമാ ഇലക്ഷനില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്ന എന്നെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നതായി ജോസ് മണക്കാട്ട് അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക