ആത്മവിശ്വാസമില്ലാത്തവരെ കണ്ടാലറിയാമോ? അറിയാമെന്നാണ് എന്റെ അഭിപ്രായം. അവരുടെ മുഖത്തേക്കൊന്ന് നോക്കിയാല്‍മാത്രം മതി. ആ മുഖത്ത് ചൈതന്യം ഉണ്ടായിരിക്കത്തില്ല, വികാരം ഉണ്ടായിരിക്കത്തില്ല, ഒരു മരപ്പാവയുടേതുപോലിരിക്കും. ഇങ്ങനെയുള്ളവരെ നിങ്ങളും കണ്ടിരിക്കും. അടുത്തിടെ കേരളത്തില്‍ പോയപ്പോള്‍ അത്തരത്തിലുള്ള അനേകംപേരെ ഞാന്‍ കണ്ടു, റോഡില്‍ ബസ്സില്‍ ട്രെയിനില്‍. അതില്‍ ഭൂരിപക്ഷവും യുവജനങ്ങളായിരുന്നു, വിദ്യാര്‍ഥികള്‍, ഉദ്യോഗാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ചാവേര്‍പടയാളികള്‍. അവര്‍ തന്നോടുതന്നെ സംസാരിക്കയും ചിരിക്കുകയും ചെയ്യുന്നതുകണ്ടു, പൊട്ടന്മാരെപോലെ. അവര്‍ ഉണര്‍ന്നിരിക്കുന്ന സമയത്തെല്ലാം ഫോണിലായിരുന്നു.
മൊബൈല്‍ഫോണ്‍ വ്യാപകമായതിന്റെ ഒരുഗുണം ഞാന്‍ മനസിലാക്കി. മലയാളിയുടെ വായില്നോട്ടം ഇപ്പോഴില്ല. എല്ലാവരും കുനിഞ്ഞിരുന്ന് ഫോണിലെ കോമഡികള്കണ്ട് രസിക്കയാണ്. ഒരുദിവസം ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന് എന്റെ എതിര്‍വശത്ത് വന്നിരുന്നു. അവന് വന്നപ്പോള്‍മുതല്‍ കുനിഞ്ഞിരുന്ന് ഫോണിലെ കാഴ്ച്ചകള്‍ കാണുകയായിരുന്നു. ഏകദേശം ഒരുമണിക്കൂര്‍ യാത്രയില്‍ അവന് ഒരിക്കല്‍പോലും തല ഉയര്‍ത്തി നോക്കിയില്ല. അത്യാവശ്യത്തിനുമാത്രം ഫോണ്‍ ഉപയോഗിക്കുന്ന എന്റെ വായില്നോട്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ലാത്തതുകൊണ്ട് ഞാന്‍ ചെറുപ്പക്കാരനെ വീക്ഷിച്ചു. ആ ട്രെയിന്‍ യാത്രയില്‍ അവന് എന്നെയോ അടുത്തിരുന്ന മറ്റ് യാത്രക്കാരെയോ കണ്ടില്ല. പഴയ വായില്‍ നോട്ടമായിരുന്നു നല്ലതെന്ന് എനിക്കുതോന്നി. എന്റെകൂട്ടുള്ള വല്യപ്പന്മാരും വല്യമ്മമാരും ലോകത്തെ വീക്ഷിക്കുന്നവരായിരുന്നു. ഇപ്പോഴും അവര്‍ ലോകത്തെ കാണുന്നുണ്ട്. അവരുടെ മുഖത്ത് ചൈതന്യം ഉണ്ടായിരുന്നു. പ്രായം അവരുടെ മുഖത്തെ വിരൂപമാക്കിയിരുന്നില്ല.. ഇന്ന് പതിനെട്ടുവയസുള്ള വല്യപ്പന്മാരെയും വല്യമ്മമാരെയും എവിടെയും കാണാം.
മതചിഹ്നങ്ങള്‍ പേറിനടക്കുന്ന മനുഷ്യരെ എനിക്ക് വെറുപ്പാണ്. അവരുടെ മതവിശ്വാസത്തെ ചോദ്യംചെയ്യുന്നില്ല. അവര്‍ ആരാധനാസ്ഥലങ്ങളില്‍ പോയി പ്രാര്‍ഥിച്ചുകൊള്ളട്ടെ. പക്ഷേ, അതിനുവെളിയില്‍ അവര്‍ മനുഷ്യരെപ്പോലെയാകണം. അവര്‍ പ്രതിനിധീകരിക്കുന്ന മതത്തിന്റെ അടയാളങ്ങള്‍ പ്രദര്‍ശ്ശിപ്പിക്കുന്നത് അല്പത്തമാണ്., ആത്മവിശ്വാസമില്ലായ്മയാണ് കാണിക്കുന്നത്. നെറ്റിയില്‍ ചന്ദനംതേച്ച് കൈത്തണ്ടയില്‍ അനേകം ചരടുകള്‍ കെട്ടി നടക്കുന്നവര്‍. കുരിശുമാല പ്രദര്ശ്ശിപ്പിക്കുന്നവര് വട്ടത്തൊപ്പിവെച്ച് ഊശാന്താടിയുമായി നടക്കുന്നവര്‍,.ഇവരെല്ലാം വെറുപ്പുളവാക്കുന്ന കാഴ്ച്ചയാണ് നല്‍കുന്നത്, പ്രത്യേകിച്ചും ചെറുപ്പക്കാര്‍. നിനക്ക് നിന്നെതന്നെ വിശ്വാസമില്ല എന്നതിന്റെ അടയാളമാണ് ഇതൊക്കെ. നീ ധരിച്ചിരിക്കുന്ന അടയാളങ്ങള്‍കൊണ്ട് നിന്റെ ദൈവത്തിന് നിന്നെ രക്ഷിക്കാനാകില്ല.
ഭാരത സ്ത്രീകള്‍ പൊട്ടുതൊടുന്നത് അവരുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്നാണ് എന്റെ അഭിപ്രായം. അതൊരു മതചിഹ്നമായി എനിക്ക് തോന്നിയിട്ടില്ല. പക്ഷേ, അതിന്റെമുകളില്‍ ചാരംകൂടി പുരട്ടിയാല്‍ വെറുപ്പുളവാക്കുന്ന കാഴ്ചയാണ്. സുന്ദരികളായ മുസ്ളീം പെണ്‍കുട്ടികള്‍ തലമുതല്‍ പാദംവരെ കറുത്തതുണികൊണ്ട് മൂടി മുഖംമാത്രം പ്രദര്ശ്ശിപ്പിച്ചുകൊണ്ട് കാക്കയെപ്പോലെ നടക്കുന്ന കാഴ്ച്ച അരോചകമാണ്. പെണ്‍കുട്ടികള്‍ അവരുടെ സൗന്ദര്യം മറ്റുള്ളവര്‍ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാണ് അവര്‍ അണിഞ്ഞൊരുങ്ങുന്നത്. അവരെ കറുത്ത വസ്ത്രംകൊണ്ട് മൂടി വെളിയിലേക്ക് വിടുന്ന രക്ഷിതാക്കള്‍ വലിയദ്രോഹമാണ് കുട്ടികളോട് ചെയ്യുന്നത്.
നീ ഇന്നമതക്കാരനാണെന്ന് വിളിച്ചുകൂവേണ്ട കാര്യമുണ്ടോ. മനുഷ്യനാണെന്ന് അഭിമാനിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. മതത്തിന്റെ പിന്തുണ എനിക്കാവശ്യമില്ല. ചത്താല്‍ എവിടെ കുഴിച്ചുമൂടുമെന്നല്ലെ. അതിന് പബ്ളിക്ക് ശ്മശാനങ്ങളുണ്ടല്ലോ. ഇന്നിപ്പോള്‍ ക്രിമേഷന്‍ സൗകര്യങ്ങള്‍ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളില്‍പോലുമുണ്ട്. അമേരിക്കയിലിപ്പോള്‍ ശവശരീരം കെമിക്കല്‍സ് ഉപയോഗിച്ച് ദ്രാവകരൂപത്തില്‍ കുപ്പിയിലാക്കി ബന്ധുക്കള്‍ക്ക് കൊടുക്കുന്ന പുതിയരീതിയുണ്ടെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. കുപ്പിയിലുള്ള അപ്പനെയോ അമ്മയെയോ വട്ടില്കൊണ്ടുപോയി ഫ്രീസറില്‍ സൂക്ഷിക്കയോ തോട്ടില്‍ ഒഴുക്കയോ ചെയ്യാം. പരിസര മലിനീകരണം ഉണ്ടാകാത്തവിധത്തില്‍ എവിടെങ്കിലും ചെറിയൊരു കുഴിയെടുത്ത് മൂടിയാലും മതി. നിങ്ങള്‍ക്ക് മതത്തിന്റെ കെട്ടുപാടുകളില്‍നിന്ന് അകന്ന് സ്വതന്ത്രമായി ജീവിക്കാമെന്നാണ് ഇത്കാണിക്കുന്നത്.
സ്വതന്ത്രമായ ജീവിതത്തിന്റെ സുഹം ആസ്വതിക്കുന്നവനാണ് ഞാന്‍. ഒര ചങ്ങലക്കും എന്നെ ബന്ധിക്കാന്‍ സാധ്യമല്ല. ഒരുമതത്തിനും എന്നെ നിയന്ത്രിക്കാനാകില്ല. ദൈവം ഇല്ലെന്ന് ഞാന്‍ പറയില്ല. അതൊരു വ്യക്തിയാണെന്ന് തോന്നുന്നില്ല. നമുക്ക് മനസിലാക്കാന്‍ സാധിക്കാത്ത ഒരു ശക്തിയാണത്. ഹിന്ദുവിനേയും മുസ്ളീമിനേയും ക്രസ്ത്യാനിയേയും പിന്നെ ലോകത്തില്‍ ഏതെല്ലാം മതക്കാരുണ്ടോ അവരെയെല്ലാം നിയന്ത്രിക്കുന്ന ഒരേയൊരു ശക്തി. ആ ശക്തിയെ ആരാധിക്കുന്നതുകൊണ്ട് പ്രത്യേക ഗുണമൊന്നും കിട്ടാന്‍പോകുന്നില്ല. നിങ്ങളുടെ പ്രാര്‍ഥന ആശക്തി കേള്‍ക്കില്ല. പക്ഷേ, നന്മതിന്മകളെ തിരിച്ചറിയാന്‍ ആ ശക്തി നിങ്ങളെ സഹായിക്കും. അങ്ങനെയൊരു ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നത് ഏതെങ്കിലും പുരോഹതന് പഠിപ്പിച്ചിട്ടോ ബൈബിള്‍ വായിച്ചിട്ടോ അല്ല. ഈ പ്രപഞ്ചത്തിലേക്ക് നോക്കിയപ്പോള്‍ മനോഹരമായ ഭൂമിയും അതിലെ മരങ്ങളും കിളികളും മറ്റ് ജന്തുജാലങ്ങളും മനുഷ്യന് എന്ന അത്ഭുതജീവിയേയും കണ്ടപ്പോള്‍ യുക്തിവാദികള്‍ പറയുന്നതുപോലെയല്ല കാര്യങ്ങളെന്നുതോന്നി. ഇതെല്ലാം സൃഷ്ടിച്ച ഒരു ശക്തിയുണ്ട്. അതിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ദൈവമെന്ന് വിളിക്കാം, ആരാധിക്കാം., അല്ലാതെയുംആകാം. അതിന് ഒരു മതത്തിന്റെയോ പട്ടക്കാരന്റെയോ പൂജാരിയുടെയോ മുല്ലാക്കയുടെയോ ആവശ്യമില്ല. ചാരം നെറ്റിയില്‍ പൂശിയതുകൊണ്ടോ കുരിശുമാല കഴുത്തില്‍ അണിഞ്ഞതുകൊണ്ടോ തലയില്‍ വട്ടത്തൊപ്പിയും ഊശിന് താടിയും വെച്ചതുകൊണ്ടോ നിങ്ങള്‍ക്ക് നല്ലതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ബുദ്ധിയുള്ളവരുടെ മുന്പില് പരിഹാസ്യരായി തീരുകയേയുള്ളു. സ്വര്‍ക്ഷവും നരകവുമുണ്ടെന്നുപറഞ്ഞ് നിങ്ങളെ ഭയപ്പെടുത്തുന്ന പുരോഹിതന്മാരോട് പോയി പണിനോക്കാന്‍ പറയണം. അങ്ങനെയൊരു സംഗതിയില്ല.
അമേരിക്കയില്‍ പള്ളീലച്ചന്മാര്പോലും ളോഹധരിച്ചുകൊണ്ട് നടക്കാറില്ല. അവര്‍ സാധാരണക്കാരെപ്പോലെ പാന്റ്സും ഷര്‍ട്ടും ധരിച്ചുകൊണ്ടാണ് നടപ്പ്. ഇവിടെ പുരോഹിതന്മാരുടെ ദൗര്‍ലഭ്യം അനഭവിക്കുന്നതുകൊണ്ട് കേരളത്തില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ്. അവരും ഇവിടെവന്നാല്‍ ളോഹയൂരി പെട്ടിയില്‍ വെയ്ക്കും. അത്രയും നല്ലത്. ചന്ദനക്കുറി തൊടുന്നവരെയും ഊശാന്താടി വെച്ചവരെയും കാണാറേയില്ല. അമേരിക്കക്കാരുടെ കണ്ണില്‍ പരിഹാസ്യരായി തീരുമെന്നുള്ളതുകൊണ്ടാണ് അവര്‍ മനുഷ്യരാകാന്‍ ശ്രമിക്കുന്നത്.. കേരളം എന്ന് ഇതുപോലൊരു അവസ്ഥയിലെത്തും? ഇരുപത്തൊന്നാം നൂറ്റാണ്ട് കഴിഞ്ഞാലും അങ്ങനെയൊന്ന് സംഭവിക്കുമെന്ന് തോന്നുന്നില്ല. പിറന്നുവീഴുന്ന കുഞ്ഞിന്റെ മനസിലേക്ക് വര്‍ക്ഷീയവിഷം കുത്തിവെയ്ക്കുന്ന രക്ഷിതാക്കള്‍ ഉള്ളടത്തോളംകാലം അത് സംഭവിക്കത്തില്ല.
അമേരിക്കയിലിരുന്നുകൊണ്ട് കേരളത്തിലെ കാര്യങ്ങള്‍ എന്തിനാ എഴുതുന്നതെന്ന് ചിലര്‍ ചോദിക്കാറുണ്ട്., ഇവിടുത്തെ കാര്യങ്ങള്‍ പരാമര്ശ്ശിച്ചാല് പോരെയെന്ന്. ജന്മഭൂമിയെ മറക്കാന്‍ സാധിക്കാത്തതുകൊണ്ടാണന്ന് ഉത്തരം.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com.