തെലുങ്ക് താരം പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന രാധേശ്യാമില്‍ ഒരു മുഖ്യ കഥാപാത്രമാകാന്‍ മലയാളത്തിന്റെ പ്രിയതാരം ജയറാം. ചിത്രത്തില്‍ ജോയിന്‍ ചെയ്ത വിവരം താരം തന്നെ ഇന്‍സ്റാഗ്രാമിലൂടെ അറിയിക്കുകയുണ്ടായത്.
പ്രഭാസുമായി ഒന്നിക്കാന്‍ സാധിച്ചതില്‍ സന്തോഷം.അദ്ദേഹത്തിന്റെ സത്യസന്ധത, പ്രതിബദ്ധത, സ്ഥിരോത്സാഹം എല്ലാം നേരില്‍ കാണാന്‍ സാധിച്ചു. രാധേശ്യാം വളരെ ഹൃദയസ്പര്‍ശിയായ ചിത്രമായിരിക്കും', ജയറാം ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയുണ്ടായി.
പുത്തന്‍പുതുകാലൈ എന്ന ആന്തോളജി ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ ജയറാം ചിത്രം.
വര്‍ഷങ്ങള്‍ക്ക് ശേഷം ഉര്‍വ്വശിയുമായി ഒന്നിച്ച ചിത്രത്തില്‍ കാളിദാസ് ജയറാം, കല്യാണി പ്രിയദര്ശന് തുടങ്ങിയവരും ഉണ്ടായിരുന്നു. അല്ലു അര്ജുന് ചിത്രമായ വൈകുണ്ഠപുരത്തിനു ശേഷം ജയറാം അഭിനയിക്കുന്ന ചിത്രം കൂടെയാണ് രാധേശ്യാം എന്നത്. രാധേശ്യാമിലെ താരത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
രാധാകൃഷ്ണ കുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന രാധേശ്യാം ഒരു പ്രണയചിത്രമായിരിക്കും. പൂജാ ഹെഗ്ഡേയാണ് ചിത്രത്തിലെ നായിക. സച്ചിന് ഖേധാകര്, പ്രിയദര്‍ശി, ഭാഗ്യശ്രീ, മുരളി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്.