സേവനം യു കെ സമാഹരിച്ച 4.39 ലക്ഷം രൂപ കൈമാറി
EUROPE
23-Dec-2020
EUROPE
23-Dec-2020

ലണ്ടന്‍: രക്തര്‍ബുദം ബാധിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെട്ടികുളങ്ങര പഞ്ചായത്തില്‍ കണ്ണമംഗലം വടക്ക് നന്ദനത്തില്‍ ബിജു കുമാറിന്റെയും രഞ്ജിനിയുടെയും മകള്‍ പത്തു വയസുകാരി നക്ഷത്രയെ സഹായിക്കുവാന്‍ വേണ്ടി ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണസഭയുടെ യു കെ യിലെ യൂണിറ്റായ സേവനം യു കെ ചാരിറ്റിയിലൂടെ സമാഹരിച്ച 4463 പൗണ്ട് (4,39,159.20 രൂപയുടെ ചെക്ക്) നക്ഷത്രയുടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിക്കു സമീപത്തുള്ള വാടക വീട്ടിലെത്തി സാമൂഹിക പ്രവര്‍ത്തകന്‍ സംഗീതിന്റേയും സേവനം യു കെ പ്രതിനിധി അനീഷ് സദാനന്ദന്റെയും സാനിദ്യത്തില്‍ മുന്‍ ശിവഗിരി മഠം സെക്രട്ടറി ബ്രഹ്മശ്രീ ഋതം ബരാനന്ദ സ്വാമിജിയും ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമിജിയും കൂടി നക്ഷത്രയുടെ അച്ഛന്‍ ബിജു കുമാറിന് കൈമാറി.
ശിവഗിരി മഠത്തിന്റെ പോക്ഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണസഭയുടെ യുകെയിലെ 2020 നമ്പര്‍ യൂണിറ്റായ സേവനം യുകെയുടെ പല മേഖലകളിലും യൂണിറ്റുകള്‍ രൂപീകരിച്ചു ഗുരുധര്‍മ്മം പ്രചരിപ്പിക്കുന്നതിനൊപ്പം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണ് കഴിഞ്ഞ അഞ്ചു വര്‍ഷകാലമായി നടത്തി വരുന്നത്.
കൊറോണ എന്ന മഹാമാരിയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ സമയത്തും യു കെ യിലും ലോകമെമ്പാടുമുള്ള നല്ല മനസുകളുടെ സഹായത്തോട് കൂടിയാണ് ഇത്രയും തുക സേവനം യുകെ ക്ക് സമാഹരിക്കാന്‍ കഴിഞ്ഞത്. ഇതിനു നേതൃത്വം നല്‍കിയ ഡോ ബിജു പെരിങ്ങത്തറ, സതീഷ് കുട്ടപ്പന്‍, സജീഷ് ദാമോദരന്‍. അനില്‍കുമാര്‍ രാഘവന്‍., അനില്‍ ശശിധരന്‍, വിശാല്‍ സുരേന്ദ്രന്‍, ബൈജു പാലയ്ക്കല്‍ എന്നിവര്‍ നന്ദി അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments