ന്യൂയോര്‍ക്ക്: വെസ്റ്റ് ഓറഞ്ച് ടൗണ്‍ഷിപ്പിലെ ഹ്യൂമന്‍ റിലേഷന്‍സ് കമ്മീഷണറായി
നിയമിതനായ റെജി ജോര്‍ജിനെ ഇന്ത്യാ പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍
അഭിനന്ദിച്ചു. ഇന്ത്യാ പ്രസ് ക്ലബ് ദേശീയ പ്രസിഡന്റും മലയാളി സംഗമം ചീഫ്
എഡിറ്ററുമാണ് റെജി ജോര്‍ജ്. ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍
അധ്യക്ഷതവഹിച്ചു. സെക്രട്ടറി മധു കൊട്ടാരക്കര സ്വാഗതം ആശംസിച്ചു.
വിവിധ
കര്‍മ്മരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റെജി ജോര്‍ജ് ഇന്ത്യന്‍ അമേരിക്കന്‍
ചേംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറിയായിരുന്നു. പ്രസ് ക്ലബ് സ്ഥാപക
സെക്രട്ടറിയാണ്. കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ മുന്‍ പ്രസിഡന്റും ഇപ്പോള്‍
ട്രസ്റ്റി ബോര്‍ഡ് അംഗവുമായി പ്രവര്‍ത്തിക്കുന്നു. ന്യൂജേഴ്സി മാര്‍ത്തോമാ
ചര്‍ച്ച്, റാന്‍ഡോള്‍ഫില്‍ നിന്നുള്ള സഭാ പ്രതിനിധി മണ്ഡലം
അംഗവുമാണ്.
ടൗണ്‍ഷിപ്പിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം
മെച്ചപ്പെടുത്തുകയും പരസ്പരമുള്ള ആശയവിനിമയത്തിനു വഴിയൊരുക്കുകയും, അതിനായുള്ള
കര്‍മ്മപരിപാടികള്‍ രൂപപ്പെടുത്തുകയുമാണ് കമ്മീഷന്റെ ചുമതല. എല്ലാവിഭാഗം ജനങ്ങളേയും
നേതൃരംഗത്തുകൊണ്ടുവരാന് വഴിയൊരുക്കുകയും, സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
കണ്ടെത്തുകയും ചെയ്യുക എന്നതും കമ്മീഷന്റെ ദൗത്യത്തില്‍പ്പെടുന്നു. എല്ലാത്തരം
വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന് ചുക്കാന്‍
പിടിക്കുന്നു. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന
കമ്മീഷന് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട് യുവജനതയ്ക്കായും പ്രത്യേക
പ്രോഗ്രാമുകള്‍ തയാറാക്കുന്നു. 1992ല്‍ സ്ഥാപിതമായ കമ്മീഷനിലെ ആദ്യ
ഇന്ത്യക്കാരനാണ് റെജി ജോര്‍ജ്.