ദോഹ: കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി ഖത്തറില്‍ നടപ്പാക്കിയ സാക്ഷരതാ
പ്രവര്‍ത്തനങ്ങള്‍ മികച്ച ഫലമുണ്ടാക്കിയതായി ഔദ്യോഗിക
റിപ്പോര്‍ട്ട്.
1990ല്‍ ഖത്തരി ജനസംഖ്യയുടെ 20.6 ശതമാനവും
നിരക്ഷരരായിരുന്നത് 2010ഓടെ നാലു ശതമാനമായി കുറക്കാന്‍ സാധിച്ചതായി ലോക സാക്ഷരതാ
ദിനത്തോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പത്രക്കുറിപ്പില്‍
അറിയിച്ചു. 2010ലെ കണക്കുപ്രകാരം പുരുഷന്മാരില് 2.11 ശതമാനവും സ്ത്രീകളില്‍ 6.53
ശതമാനവുമാണ് നിരക്ഷരര്‍. 2004ല്‍ സ്വദേശികളായ നിരക്ഷരരുടെ എണ്ണം 12108 ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇത് 7583 ആയി കുറഞ്ഞു.
പ്രാദേശികാടിസ്ഥാനത്തിലുള്ള കണക്കും
അതോറിറ്റി പുറത്തുവിട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല