പാര്‍ട്ടി വിലക്ക് ലംഘിച്ച് വി.എസ്. ബര്‍ലിന്റെ വീട്ടില്‍
Published on 29 July, 2011
കണ്ണൂര്‍ : പാര്‍ട്ടി വിലക്ക് ലംഘിച്ച്
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് അച്ചടക്കലംഘനത്തിന് പാര്‍ട്ടിയില്‍
നിന്ന് പുറത്താക്കിയ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍
കുഞ്ഞനന്തന് നായരുടെ വീട്ടിലെത്തി.
ഇന്ന് വിവിധ പരിപാടികളില്‍
പങ്കെടുക്കാനായി കണ്ണൂരിലെത്തിയ വി.എസിനെ ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍
ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു.എന്നാല്‍ ഭക്ഷണം കഴിക്കുന്നതിന് വിലക്കുള്ളതിനാല്‍ മറ്റൊരിക്കല്‍ ഭക്ഷണം
കഴിക്കാമെന്ന് വി.എസ് കുഞ്ഞനന്തന് നായരെ അറിയിച്ചു.
കുഞ്ഞനന്തന് നായരുടെ
വീട് സന്ദര്‍ശിക്കുന്നതിന് പാര്‍ട്ടി വിലക്കുണ്ടായിരുന്നുവെന്നും വി.എസ്
പറഞ്ഞു. കുഞ്ഞനന്തന് നായര്‍ നല്കിയ ഇളനീര് കുടിച്ച വി.എസ്. ഭക്ഷണം
കഴിക്കുന്നതിനു മാത്രമെ വിലക്കുള്ളു വെള്ളം കുടിക്കുന്നതിനില്ലെന്നും
തമാശയായി പറഞ്ഞു. വി.എസ്. കുഞ്ഞനന്തന് നായുടെ വീട്
സന്ദര്‍ശിക്കുന്നതിനെതിരെ പാര്‍ട്ടി ജില്ലാ കമ്മിറ്റി രംഗത്തുവന്നതിനെ
തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വി.എസിനെ നേരിട്ട്
വിളിച്ച് കുഞ്ഞനന്തന് നായരുടെ വീട്ടില്‍ പോകരുതെന്ന്
നിര്‍ദേശിക്കുകയായിരുന്നു.
രോഗബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന കുഞ്ഞനന്തന് നായരെ
കണ്ണൂരിലെത്തുമ്പോള്‍ കാണാന്‍ വരുമെന്ന് വി.എസ് നേരത്തെ വാക്കു
നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചപ്പോള്‍ ഉച്ചഭക്ഷണത്തിന്
കുഞ്ഞനന്തന് നായര്‍ വി.എസ്സിനെ ക്ഷണിക്കുകയായിരുന്നു.
പ്രത്യയശാസ്ത്രവിവാദത്തിന്റെ പേരില്‍ സിപിഎമ്മില്‍ നിന്ന്
പുറത്താക്കപ്പെട്ട കുഞ്ഞനന്തന് നായരെ കാണാന്‍ കഴിഞ്ഞ വര്‍ഷം വി.എസ് പോയതും
വിവാദമായിരുന്നു. കുഞ്ഞനന്തന് നായര്‍ ആശുപത്രിയില്‍ കിടക്കുമ്പോഴായിരുന്നു അന്ന് വിഎസിന്റെ
സന്ദര്‍ശനം. സി.പി.എമ്മിന്റെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍
പങ്കെടുത്തവരില്‍ അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റാണ് ബര്‍ലിന്‍ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല