കൈയിലുള്ള പണത്തിന്റെ കണക്കില്‍ അമേരിക്കന്‍ ഭരണകൂടത്തേക്കാള്‍ സമ്പന്നമാണ് കമ്പ്യൂട്ടര്‍ ഇലക്ട്രോണിക്സ് വ്യവസായ ഭീമന് ആപ്പിള്‍.
വായ്പാ പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന അമേരിക്കയുടെ കൈവശം പണമായി ഇപ്പോഴുള്ളത് 7300കോടി ഡോളര്‍ മാത്രം. ആപ്പിളിന്റെ കൈവശം 7600കോടി ഡോളര്‍.
രാജ്യത്തെ വായ്പാ പരിധി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കുന്നതിനെ ചൊല്ലി യു. എസ്. ജനപ്രതിനിധി സഭയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ കടപരിധിയായ 14.3 (trillion) ലക്ഷം കോടി സര്‍ക്കാര്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ് യു.എസ്.ഇപ്പോള്‍.
ഓരോ മാസവും വരവിനേക്കാള്‍ 20,000 കോടി ഡോളര്‍ അധികമാണ് യു.എസ്സിന്റെ ചെലവ്.