Image

വി.എസ് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരേ മലപ്പുറത്തും നടപടി

Published on 03 August, 2011
വി.എസ് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരേ മലപ്പുറത്തും നടപടി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വി.എസ്. അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരായ നടപടി തുടരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ എടക്കര ഏരിയ കമ്മിറ്റിയംഗം എം.കെ.ചന്ദ്രനെയാണ് ഒരു വര്‍ഷത്തേക്ക് സി.പി.എം. സസ്‌പെന്‍ഡ് ചെയ്തത്.

പതിമൂന്നോളം പാര്‍ട്ടി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശത്തോടെ എടക്കര ഏരിയാ കമ്മിറ്റിയുടേതാണ് തീരുമാനം. കാസര്‍കോട് ജില്ലയില്‍ തുടരുന്ന അച്ചടക്ക നടപടികള്‍ വി.എസിന്റെ വിമര്‍ശനത്തോടെ വിവാദമായിരിക്കുകയാണ്. അതിനിടെയാണ് നിലമ്പൂരിലും നടപടിയെടുക്കാനുള്ള തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക