ലണ്ടന്‍ : ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ഷിപ്പില്‍ അവശേഷിച്ചിരുന്ന ഇന്ത്യന്‍ സാന്നിധ്യമായിരുന്ന ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വനിതാ ഡബിള്‍സിന്റെ സെമിഫൈനലില്‍ പൊരുതിത്തോറ്റു. അഞ്ചാം സീഡായ ചൈനീസ് ജോഡി ക്വിങ് തിയാന്-യുന്ലെയ് ഷാവൊ സഖ്യമാണ് ഇവരെ തോല്പിച്ചത്.
പുരുഷന്മാരുടെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ചോങ് വെയ് ലീയും മുന്‍ ലോകചാമ്പ്യനും ഒളിംപിക് ചാമ്പ്യനുമായ ലിന് ഡാനും തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയത്. സെമിയില്‍ ലീ കെവിന് കോര്‍ഡനെയും (21-7, 21-13) ലിന് ഡാന്‍ ഡെന്മാര്ക്കിന്റെ പീറ്റര്‍ ഗഡേയെയും (22-24സ 21-7, 21-15) തോല്പിച്ചത്.