മുംബൈ: ഈ വര്‍ഷം വിവാഹിതയാവുമെന്ന വാര്‍ത്തകള്‍ ബോളിവുഡിലെ മുന്‍നിര നായിക വിദ്യാ ബാലന് തള്ളിക്കളഞ്ഞു. വിവാഹിതയായി ഒതുങ്ങിക്കൂടുന്നത് ഇഷ്ടമാണെങ്കിലും അത് ഉടനുണ്ടാവില്ലെന്ന് വിദ്യ പറഞ്ഞു.
സിദ്ദാര്‍ഥ് റോയ് കപൂറുമായി ചേര്‍ത്തുള്ള ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരം വിവാഹത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനും മടിച്ചില്ല. വിവാഹം എന്ന സങ്കല്പത്തോട് വിശ്വാസമുണ്ട്. അത് ഏറെക്കാലം ഒഴിവാക്കിനിര്ത്തുകയുമില്ല. ഞാന്‍ വിവാഹിതയാവുമെന്നത് ഉറപ്പാണ്. - കഹാനി എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യ പറഞ്ഞു.
എന്റെ കരിയര്‍ നന്നായി പോകുന്നു. അതില്‍ സന്തോഷവതിയാണ്. മാനസികമായും നല്ല സന്തോഷമുണ്ട്. നിലവില്‍ വിവാഹം സംബന്ധിച്ച് ചിന്തകളില്ല. എന്നാല്‍ ശരിയായ സമയത്ത് അതുണ്ടാവും. - വിദ്യ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം നോ വണ്‍ കില്‍ഡ് ജസീക്ക എന്ന ചിത്രത്തിന്റെ സെറ്റിലാണ് സിദ്ദാര്ഥുമായി വിദ്യ സൗഹൃദം തുടങ്ങിയത്.