കോഴിക്കോട്: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ മനസ്സില്‍ സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ താനുള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു.
ടാഗോര്‍ഹാളില്‍ സംഘടിപ്പിച്ച പി.വി.സ്വാമി അനുസ്മരണ പരിപാടിയില്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ-കള്‍ച്ചറല്‍ അവാര്‍ഡ് ഇറാം ഗ്രൂപ്പ് ചെയര്മാന് ഡോ.സിദ്ദിക്ക് അഹമ്മദിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.
പുതുതലമുറ മാറ്റം ആഗ്രഹിക്കുന്നു. ജനങ്ങളുടെ മനസ്സ് മാറാതെ കേരളത്തില്‍ വികസനം സാദ്ധ്യമാകില്ല. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുമാകില്ല. വരാനിരിക്കുന്ന കേരളത്തെ മനസ്സില്‍ കണ്ടു കൊണ്ടായിരിക്കണം പുതിയ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ വകുപ്പ് മന്ത്രി പി.കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ചെയര്മാന് എം.പി.വീരേന്ദ്രകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
എം.വീരപ്പമൊയ്ലി സിദ്ദീക്ക് അഹമ്മദിനെ പൊന്നാട അണിയിച്ചു. വയലാര്‍ രവി, കളക്ടര്‍ എന്‍.പ്രശാന്ത്, സത്യന് അന്തിക്കാട്, പി.വി.നിധീഷ് തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ അനുസ്മരണ ചടങ്ങും തുടര്‍ന്ന് മെയ്ക്ക് ഇന്‍ ഇന്ത്യ-സ്പെഷല്‍ ലെവെല്‍സ് കേരള എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
1 പി.വി.സ്വാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ-കള്‍ച്ചറല്‍ അവാര്‍ഡ് ഇറാം ഗ്രൂപ്പ് ചെയര്മാന് ഡോ.സിദ്ദിക്ക് അഹമ്മദിന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല സമ്മാനിക്കുന്നു. സത്യന് അന്തിക്കാട്, ഡോ.ജയരാജ്. കെ.സി.അബു, എം.വീരപ്പ മൊയിലി, വയലാര്‍ രവി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി.ചന്ദ്രന്, എം.പി.വീരേന്ദ്രകുമാര്‍, കളക്ടര്‍ എന്‍.പ്രശാന്ത്, പി.വി.ഗംഗാധരന് സമീപം.
സത്യന് അന്തിക്കാട് ബൊക്കെ നല്കുന്നു
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
വേദിയില്‍ കുഞ്ഞാലിക്കുട്ടിയും വീരേന്ദ്രകുമാറും സൗഹൃദസംഭാഷണത്തില്‍. സമീപം രമേഷ് ചെന്നിത്തല ഡോ.സിദ്ദിക്ക് അഹമ്മദ്
നിറഞ്ഞ സദസ്സ്
പി.വി.സ്വാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സോഷ്യോ-കള്‍ച്ചറല്‍ അവാര്‍ഡ് ഇറാം ഗ്രൂപ്പ് ചെയര്മാന് ഡോ.സിദ്ദിക്ക് അഹമ്മദിന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല സമ്മാനിക്കുന്നു. സത്യന് അന്തിക്കാട്, ഡോ.ജയരാജ്. കെ.സി.അബു, എം.വീരപ്പ മൊയിലി, വയലാര്‍ രവി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി.ചന്ദ്രന്, എം.പി.വീരേന്ദ്രകുമാര്‍, കളക്ടര്‍ എന്‍.പ്രശാന്ത്, പി.വി.ഗംഗാധരന് സമീപം.
സത്യന് അന്തിക്കാട് ബൊക്കെ നല്കുന്നു
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
വേദിയില്‍ കുഞ്ഞാലിക്കുട്ടിയും വീരേന്ദ്രകുമാറും സൗഹൃദസംഭാഷണത്തില്‍. സമീപം രമേഷ് ചെന്നിത്തല ഡോ.സിദ്ദിക്ക് അഹമ്മദ്
നിറഞ്ഞ സദസ്സ്