കോഴിക്കോട് : ഒരു മനുഷ്യന് മറ്റൊരു മനുഷ്യ ജീവനു വേണ്ടി ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യമാണ് രക്തദാനമെന്ന് മന്ത്രി മുനീര്‍ പറഞ്ഞു. മറ്റെല്ലാറ്റിനേക്കാള്‍ സഹജീവികളുടെ ജീവന് നിലനിര്‍ത്താന്‍ രക്തദാനത്തിലൂടെ കഴിയേണ്ടതിന്റെ ആവശ്യകത ഉദ്ഘാടനവേളയില്‍ മന്ത്രി വ്യക്തമാക്കി.
ദേശീയ സന്നദ്ധ രക്തദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ആശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി എന്നിവിടങ്ങളിലെ ബ്ളഡ് ബാങ്കുകളുടെ നേതൃത്വത്തിലായിരുന്നു രക്തദാന ക്യാമ്പ് നടന്നത്. വിവിധ കോളേജുകളില്‍ നിന്നായി നൂറോളം പേര് രക്തദാനം നല്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. നാരായണ നായിക് ദിനാചരണ സന്ദേശം നല്കി.
ഫോട്ടോ/റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്