മുംബൈ: ഹിന്ദി സിനിമയിലെ സൂപ്പര്‍ നടി ദീപിക പദുക്കോണിന്റെ മുംബൈയിലെ 2,700 ച.അടി
വിസ്തീര്‍ണ്ണമുള്ള ആഢംഭര ഫ്ളാറ്റ് വിവാദത്തില്‍. ഫ്ളാറ്റ് സമ്മാനിച്ചത്
മറ്റാരുമല്ല, മദ്യ രാജാവ് വിജയ് മല്യയുടെ മകന് സിദ്ധാര്‍ഥ് മല്യ. മുംബൈക്ക്
സമീപം പ്രഭാദേവി എന്ന സ്ഥലത്തുള്ള,2,700 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ
ഫ്ളാറ്റിന്റെ വില 16 കോടി രൂപയാണ്. സിദ്ധാര്‍ഥ്- ദീപിക ബന്ധം ഐപിഎല്‍
ക്രിക്കറ്റ് മത്സര കാലം മുതല്‍ തുടങ്ങിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ
വിവാദം അടിസ്ഥാന രഹിതമാണെന്നാണ് ദീപികയുടെ അഭിപ്രായം. 18 വയസ് മുതല്‍ മോഡലിങ്
ചെയ്യുന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി.
വര്‍ക്ക് കൂടിയതോടെ മുംബൈയിലെ പ്രഭാദേവിയില്‍ വലിയൊരു വീട് സ്വന്തമാക്കി. അത്
തന്റെ സ്വപ്ന വീടാണ്. അത് വാങ്ങിത്തരാന്‍ മറ്റൊരു പുരുഷന്റെ ആവശ്യമില്ലെന്നും
ദീപിക വ്യക്തമാക്കി.