ഡാളസ്: ഫോമയുടെ ആഭിമുഖ്യത്തില്‍
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസ് (യുടിഡി) സ്റ്റുഡന്റ്സ് ഫോറം
ഇദംപ്രഥമമായി നടത്തിയ ക്രിസ്മസ്പുതുവത്സരാഘോഷം പ്രൗഢ ഗംഭീരമായി.
ഡിസംബര്‍ 19ാം തിയ്യതി വൈകീട്ട് 5 മണിക്ക് യൂണിവേഴ്സിറ്റിയില്‍ വെച്ച്
നടത്തിയ ആഘോഷച്ചടങ്ങുകളില്‍ ഫോമ സ്റ്റുഡന്റ്സ് ഫോറം രൂപീകരിക്കുവാന്‍
നേതൃത്വം നല്കിയ ഫിലിപ്പ് ചാമത്തില്‍ മുഖ്യാതിഥിയായിരുന്നു.
ഫോമ യുടിഡി സ്റ്റുഡന്റ്സ് ഫോറം ട്രഷറര്‍ കെ.പി. റിതേഷ് സ്വാഗതവും ഇവന്റ്
മാനേജ്മെന്റ് ഓഫീസര്‍ ജയ്സണ്‍ ജേക്കബ് നന്ദിയും പറഞ്ഞു. പ്രെയ്സണ്‍
ബെഞ്ചമിന്‍, റിതേഷ്, ജയ്സണ്‍ ജേക്കബ്, ജിതിന് നാരായണന് എന്നിവര്‍
പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രൊഫ. സ്കോട്ട് വുഡ്സ്, ഡാളസ് മലയാളി അസ്സോസിയേഷന് സെക്രട്ടറി സാം
മത്തായി , ഫിലിപ്പ് ചാമത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ തരം
സ്കിറ്റുകള്‍, നൃത്തങ്ങള്‍, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ എന്നിവ
അതിമനോഹരമായിരുന്നു. ആഘോഷ പരിപാടികള്‍ സ്പോണ്സര് ചെയ്തത് ഡാളസ് മലയാളി
അസ്സോസിയേഷന് ആയിരുന്നു.
വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി പരിപാടികള്‍ പര്യവസാനിച്ചു.