വിയന്ന: മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം സ്റ്റഡ്ലൗ ദേവാലയത്തില്‍ മാര്‍ച്ച് 21, 22, 23, 24 തീയതികളില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനും കാലടി ദിവ്യ കാരുണ്യ ആശ്രമം ഡയറക്ടറുമായ ഫാ. ജോര്‍ജ് കരിന്തോളില്‍ എംസിബിഎസ് ധ്യാനം നയിക്കുന്നത്.
21ന് (ബുധന്‍) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് 5.30 വരെയും 22ന് രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയും 23ന് രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് 6 വരെയും, 24ന് രാവിലെ 9 മുതല്‍ വൈകുന്നേരം നാലു വരെയുമാണ് ധ്യാനം. 10 യുറോയാണ് രജിസ്റ്റ്റേഷന് ഫീസ്. ധ്യാന ദിവസങ്ങളില്‍ ഉച്ച ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാണ്.
ഓശാനയുടെ തിരുക്കര്‍മങ്ങള്‍ 25ന് മെഡിലിങ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കും.
റിപ്പോര്‍ട്ട്: ജോബി ആന്റണി