മുരളി ഗോപിയുടെ തിരക്കഥയില്‍ ദിലീപ് പ്രധാനകഥാപാത്രമാകുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കി. നായകനാകുന്ന ദിലീപിന്റെ ഇതുവരെ പുറത്തിറങ്ങാത്ത പുതിയൊരു ഗെറ്റപ്പും ഇതിലുണ്ട്
മോഹന്‍ലാല്‍ അവിസ്മരണീയമായ കാലാപാനിയിലെ ഗോവര്ദ്ധന് എന്ന കഥാപാത്രത്തിന്റെ സമാനമായ ലുക്കിലാണ് ദിലീപ് ഈ പോസ്റ്ററില്‍ എത്തുന്നത്. ഫെയ്സ്ബുക്ക് വഴി താരം തന്നെയാണ് ഇതും പുറത്തുവിട്ടിരിക്കുന്നത്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ രണ്ടാം ലോകമഹായുദ്ധകാലം മുതലുള്ള കമ്മാരന് എന്നയാളുടെ കഥ പറയുന്നത്. ദിലീപിന് പുറമെ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോബി സിന്‍ഹ, മുരളി ഗോപി, ശ്വേതാ മേനോന്, നമിതാ പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രം വിഷു റിലീസായിട്ടാകും തീയേറ്ററിലേത്തുക