ടോറോന്റോ : കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 2017 ഡിസംബര്‍ 1 നു ആരംഭിച്ച വാട്സ്ആപ് ബൈബിള്‍ ക്വിസ് മൂന്നാം റൗണ്ട് പിന്നിട്ടപ്പോള്‍ കാനഡയുടെ വിവിധ പ്രവിശ്യകളില്‍ നിന്ന് അറുപതോളം പേര് പങ്കെടുത്തു.
മൂന്നാം റൗണ്ടില്‍ ഗോഡ്സെ ഷെബു (മാര്‍ക്കം),ഷൈന്‍ വര്‍ഗീസ് ( തോരോള്ഡ്) സിമി മാത്യു കുരുവിള ( നയാഗര ) , തിമോത്തി ജെ ജോര്‍ജ് (കാല്‍ഗരി ) എന്നിവര്‍ മുന്നിട്ടു നില്ക്കുന്നു
ബൈബിളിനെ പത്തോളം ഭാഗങ്ങളായി വിഭചിച്ചു വിവിധ റൗണ്ടുകളായാണ് മത്സരം നടക്കുന്നത്.തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 8 മണിക്ക് ഇടുന്ന ചോദ്യത്തിന് 10 വരെ ഉത്തരം പറയാന്‍ സാവകാശം ഉണ്ട്.
പാസ്റ്റര്‍ ജോബിന് പി മത്തായി ബൈബിള്‍ ക്വിസ് നു നേതൃത്വം നല്കുന്നു.