കണക്ടിക്കട്ട്: വെസ്റ്റ് ഹാര്‍ട്ഫോര്‍ഡ്
സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (30 എക്കോ ലെയിന്‍, വെസ്റ്റ്
ഹാര്‍ട്ട്ഫോര്‍ഡ്) വലിയ നോമ്പിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും
നടത്തിവരാറുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 23 വെള്ളിയാഴ്ച മുതല്‍ 25
ഞായറാഴ്ച വരെ നടക്കും.
വയനാട് മക്കിയാട് ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടറും അനുഗ്രഹീത
വചനപ്രഘോഷകുമായ ഫാ. ജോയി ചെമ്പകശ്ശേരില്‍ ഒ.എസ്.ബി ആണ് ത്രിദിന ധ്യാനം
നയിക്കുന്നത്. മാര്‍ച്ച് 23-നു വെള്ളിയാഴ്ച 5.30-നു വി. കുര്‍ബാനയോടുകൂടി
ഒന്നാം ദിവസത്തെ ധ്യാനത്തിനു തുടക്കംകുറിക്കും. മാര്‍ച്ച് 24 ശനിയാഴ്ച
രാവിലെ 9.30-ന് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 4.30-ന് സമാപിക്കും. ശനിയാഴ്ച
രാവിലെ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും. മാര്‍ച്ച് 25-നു
ശനിയാഴ്ച ഓശാന തിരുനാള്‍ ഇടവക സമൂഹം ആഘോഷിക്കുമ്പോള്‍ രാവിലെ 11 മണിക്ക്
ആഘോഷമായ കുര്‍ബാനയോടുകൂടി അന്നത്തെ ധ്യാനത്തിനു തുടക്കംകുറിക്കുന്നതും,
കുരുത്തോല എല്ലാവര്ക്കും വിതരണം ചെയ്യുന്നതുമാണ്. വൈകിട്ട് 5 മണിയോടെ
മൂന്നുദിവസത്തെ ധ്യാനത്തിനു സമാപനംകുറിക്കും.
വലിയ നോമ്പിന് ഒരുക്കമായി നടത്തപ്പെടുന്ന ഈ ധ്യാനത്തിലേക്ക് എല്ലാവരേയും
മിഷന് ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ സ്വാഗതം ചെയ്തു. കൂടുതല്‍
വിവരങ്ങള്‍ക്ക്: അരുണ്‍ ജോസ് (ട്രസ്റ്റി) 914 826 6489, ജോബി അഗസ്റ്റിന്
(ട്രസ്റ്റി) 860 680 9310. വെബ്: www.syromalabarct.org