പരോള്‍ കിട്ടിയില്ല; അബൂ സലീമിന്റെ വിവാഹം തടസപ്പെട്ടു
Published on 21 April, 2018
മുംബൈ: പരോള്‍
അനുവദിക്കാത്തതിനെ തുടര്‍ന്ന് മുംബൈ സ്ഫോടന കേസ് പ്രതി അബൂ സലീമിന്റെ വിവാഹം
തടസപ്പെട്ടു. അബൂ സലീമിന്റെ പരോള്‍ അപേക്ഷ നവി മുംബൈ കമീഷണര്‍ തള്ളുകയായിരുന്നു.
മുംബൈ സ്വദേശിയായ ഹീന എന്ന സെയ്ദ് ബഹര്‍ കൗസറുമായുള്ള വിവാഹത്തിന് 45 ദിവസത്തെ
പരോള്‍ ആണ് സലിം ആവശ്യപ്പെട്ടത്. മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു
തീരുമാനം.
1993ലെ മുംബൈ സ്ഫോടന കേസില്‍ പ്രത്യേക ടാഡ കോടതി
ജീവപര്യന്തം ശിക്ഷ ലഭിച്ച അബൂ സലീം നിലവില്‍ തലോജ ജയിലിലാണ് കഴിയുന്നത്.
ഗുജറാത്ത് തീരത്തു നിന്ന് എ.കെ 56 തോക്കുകളും വെടിക്കോപ്പുകളും മുംബൈയില്‍ എത്തിച്ച് നടന് സഞ്ജയ്ദത്ത് ഉള്പ്പെടെയുള്ളവര്ക്ക്വിതരണം ചെയ്തെന്നാണ് അബൂ
സലിമിനെതിരായ കുറ്റം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല