Image

എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ഫാ.സ്റ്റീഫന്‍ പടിഞ്ഞാറേക്കരയ്ക്കു സ്വീകരണം നല്‍കി.

ജീമോന്‍ റാന്നി Published on 24 May, 2018
എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍  ഫാ.സ്റ്റീഫന്‍ പടിഞ്ഞാറേക്കരയ്ക്കു സ്വീകരണം നല്‍കി.
ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ പുതിയ വികാരിയായി ചുമതലയില്‍ പ്രവേശിച്ച റവ.ഫാ. സ്റ്റീഫന്‍ പടിഞ്ഞാറെക്കരക്കു (സുനി അച്ചന്‍ )  ഇന്ത്യന്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. 

മെയ്  16 നു ബുധനാഴ്ച വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക്  ദേവാലയത്തില്‍ കൂടിയ കമ്മിറ്റി മീറ്റിംഗിനോട നുബന്ധിച്ചായിരുന്നു സ്വീകരണം. പ്രസിഡണ്ട് റവ. ഫിലിപ്പ് ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ രക്ഷാധികാരി വെരി റവ. ഫാ. സഖറിയ പുന്നൂസ് കോറെപ്പിസ്‌കോപ്പ, സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ഇടവക വികാരി ഫാ.ജോണ്‍ പുത്തന്‍വിള, തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. 

ഫാ.സ്റ്റീഫന്‍ പടിഞ്ഞാറേക്കര എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും അറിയിച്ചു മറുപടി പ്രസംഗം നടത്തി.  സെക്രട്ടറി ടോം വിരിപ്പന്‍ നന്ദി പ്രകാശിപ്പിച്ചു. 

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനൂപ് ചെറുകാട്ടൂര്‍ അറിയിച്ചതാണിത്.




എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍  ഫാ.സ്റ്റീഫന്‍ പടിഞ്ഞാറേക്കരയ്ക്കു സ്വീകരണം നല്‍കി.
Reception to Fr.Stephen Padinjarekara
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക