കൊച്ചി: പ്രവാസി മലയാളി ഫെഡറേഷന് ജീവകാരുണ്യ പ്രവര്‍ത്തനത്തനങ്ങളുടെ ഭാഗമായി വീല്‍ ചെയറുകളും ജീവന് രക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. കൊച്ചിയിലെ ഹെസിത്ത ആശുപത്രിയില്‍ നടന്ന ചടങ്ങ് വനിതാ കമ്മീഷന് അംഗം ഷാഹിദ കമാല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ചെയര്‍മാനും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ജോസ് കാനാട്ട് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ലൈഫ് കെയര്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ: ടോമി പുത്തനങ്ങാടി സ്വാഗതവും സെക്രട്ടറി ഡോ.ബിജു രവീന്ദ്രന് ഉപകരണങ്ങള്‍ ഏറ്റുവാങ്ങുകയും അഡ്വ: എ.ജെ.രാജന് (റിട്ട. ഐഎഎസ്) നന്ദിയും പ്രകാശിപ്പിച്ചു. പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ ജോ: സെക്രട്ടറിയും ഇറ്റലി കോഡിനേറ്ററുമായ ജോസഫ് പോള്‍, സംസ്ഥാന സമിതി അംഗം പി.ജയന്, തൃശൂര്‍ ജില്ലാ സെക്രട്ടറി ജെഷിന് പാലത്തിങ്കല്‍, വിയന്നയില്‍ നിന്നുള്ള ജോളി തുരുത്തുമ്മേല്‍ എന്നിവര്‍ ട്രസ്റ്റിന് ധനസഹായം നല്കി. ട്രസ്റ്റ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.