ചിക്കാഗോ: കലാ രംഗത്തിനു അമേരിക്കന്‍ മലയാളികള്‍ നല്കുന്ന പ്രോല്സാഹാനം ശ്ലാഘനീയമാണെന്നു സംവിധായകന് സിദ്ദിക്ക്. ഫോമായുടെ യൂത്ത് ഫെസ്റ്റിവല്‍ കണ് വന്‍ഷന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ചഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
കലാതിലകവും കലാപ്രതിഭയുമാകുന്ന കുട്ടിക്ക് സിനിമയില്‍ അവസരം നല്‍കുമെന്ന തന്റെ മുന്‍ വാഗ്ദാനം പാലിക്കാനാണു താന്‍ ഇവിടെ എത്തിയത്. എല്ലാവര്ക്കും അദ്ധേഹം വിജയശംസകള്‍ നേര്‍ന്നു.
ഗായകന് സ്റ്റീഫന്‍ ദേവസി കലാരംഗത്ത് തന്റെ മാതാപിതാക്കള്‍ നല്കിയ പ്രോല്സാഹനമാണു തന്നെ ഈ സ്റ്റേജില്‍ തന്നെ കൊണ്ടു വന്നെത്തിച്ചതെന്നു പറഞ്ഞു. മലയാളി എവിടെ ആയാലും മലയാളി ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. മല്‍സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും അദ്ധേഹം വിജയം ആശംസിച്ചു.ഫോമാ യുവജനോത്സവം കള്‍ച്ചറല്‍ അഫയേഴ്സ്കമ്മറ്റി ചെയര്മാന് സാബു സ്കറിയസ്വാഗതം ആശംസിച്ചു. സ്കൈലൈന്‍ ബില്‍ഡേഴ്സ്, ജോയ് ആലുക്കാസ്, ബേബി ഊരാളില്വിന്സന്റ് ബോസ് എന്നിവര്‍ ആണ് യുവജനോത്സവത്തിന്റെ സ്പോണ്സര്. കണ്വന്ഷന്കോ ചെയര്‍ ജോസ് മണക്കാട്ട് കോര്‍ഡിനേറ്റര്‍ സണ്ണി എബ്രാഹാംയുവജനോത്സവംകോര്ഡിനേറ്റര് ജോമോന് കളപ്പുരയ്ക്കല്‍, സിറിയക് കുര്യന്, രേഖാ ഫിലിപ്പ്, രേഖാ നായര്‍,സാജു ജോസഫ്, ജെയ്ന്‍ മാത്യൂസ്, ഷീലാ ജോസ്, സണ്ണി കല്ലുപ്പാറ, തോമസ് മാത്യൂ, മാത്യൂ വര്‍ഗീസ്, ജോസ്മോന് തത്തംകുളം, ബോബിതോമസ്, ശ്രീദേവി അജിത്കുമാര്‍,അബിതാജോസ്, ഹരികുമാര്‍ രാജന്, തോമസ്എബ്രഹാം, ഡാനിഷ് തോമസ്, തോമസ് ചാണ്ടി, ഷാലു പുന്നൂസ്, ജോസ മാത്യൂ, തോമസ് എം.ജോര്‍ജ്,ജയിംസ് പീറ്റര്‍,തോമസ്കുട്ടിവര്ഗീസ്, തുടങ്ങിയവര്സിഹതരായിരുന്നു. രണ്ടു വേദികളികളിലായി മത്സരങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു