ഫിലാഡല്‍ഫിയാ: ഫൊക്കാന കണ്‍വെന്‍ഷനില്‍
ആദ്യദിവസം നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ ആണ് അരങ്ങേറുന്നത്. നൂറു
വനിതകള്‍ അണിനിരക്കുന്ന തിരുവാതിര, കാനഡയില്‍നിന്നും ന്യൂ യോര്ക്കിയില്
നിന്നും എത്തിചെരുന്ന ചെണ്ടമേളങ്ങള്‍ , 15 മിനിറ്റ് നീണ്ട് നില്ക്കുന്ന
വാദ്യമേളങ്ങളുടെ സമന്വയം, കേരളത്തിലെയും അമേരിക്കയിലെയും രാഷ്ട്രീയ
സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗം തുടര്‍ന്ന് മുന്ന്
മണിക്കൂര്‍ നീളുന്ന കലാസന്ധ്യയില്‍ ഫൊക്കാനയുടെ അംഗസംഘടനകള്‍
അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഫൊക്കാനയിലെ അനുഗ്രഹീത കലാകാരന്മാര് അണിനിരക്കുന്ന ലഖുനാടകം "പോയ
ദിനങ്ങളെ വന്നിട്ട് പോകുമോ" ദേവസി പാലാട്ടി സംവിധാനം നിര്‍വഹിക്കുന്നു.
മാലിനി നായര്‍ അണിയിച്ചൊരുക്കുന്ന നൃത്ത നൃത്യങ്ങള്‍ സുപ്രിസിദ്ധ നര്‍ത്തകി
വിജി റാവുത്രി അക്ഷ ഗ്രൂപ്പിന്റെ ഭാരതനാട്യങ്ങള്, സിനിമ , നാടക
സംവിധായകന് ശബരി നാഥിന്റെ സ്ക്രിറ്റ് "കിടുക്കാച്ചി നാടകം ". അനുഗ്രഹീത
കലാകാരി കലാഷാഹി അവതരിപ്പിക്കുന്ന മോഹിനിയാട്ടം . ജോര്‍ജ് കടവില്‍
സംവിധാനം നിര്‍വഹിക്കുന്ന "ഠവശ െശ െഅാലൃശരമ " നാടകവും ആദ്യദിവസം
അരങ്ങേറും.
ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്വന്ഷന്
സെന്റര്‍ ആന്‍ഡ് കസിനോ യില്‍ വെച്ച്ആണ് ഫൊക്കാനാ നാഷണല്‍ കണ്വന്
നടക്കുന്നത്. സമാപന ദിവസമായ 7 ആം തിയതി ശനിയാഴ്ച കേരളാ മുഖ്യമന്ത്രി
പിണറായി വിജയന് മുഖ്യ അതിഥിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും
,ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ആരോഗ്യമന്ത്രി കെ.കെ. ശൈലജ
ടീച്ചര്‍ ,രാജു ഏബ്രഹാം എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, വി.പി.
സജീന്ദ്രന് എം.എല്‍.എ , ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ , രാജ്യസഭാ
ഉപാധ്യക്ഷന്‍ പി ജെ . കുര്യന്, വനിതാ കമ്മീഷന് അംഗം സജിത കമാല്‍,
നോര്‍ക്കയുടെ വരദരാജന്,പ്രമുഖ സാഹിത്യകാരന് രാമനുണ്ണി തുടങ്ങിയവര്‍
കണ്‍വെന്‍ഷനിലെ വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.
കള്‍ച്ചറള്‍ പ്രോഗ്രാമിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് : ദേവസി പാലാട്ടി (201)9219109 , ജോര്‍ജ് ഓലിക്കല്‍ (215)8734365 .